മനുഷ്യാവകാശ കമീഷൻ അധ്യക്ഷനായി ജസ്​റ്റിസ് ആൻറണി ഡൊമിനിക് ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാന . കമീഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അദ്ദേഹം ചുമതലയേറ്റത്. ആക്ടിങ‌് അധ്യക്ഷനായിരുന്ന പി. മോഹൻദാസ് ചുമതല കൈമാറി. കമീഷൻ അംഗം കെ. മോഹൻകുമാർ പങ്കെടുത്തു. നിയമവകുപ്പ് സെക്രട്ടറി ജി.ബി. ഹരീന്ദ്രനാഥും കമീഷൻ സെക്രട്ടറി എം.എച്ച്. മുഹമ്മദ് റാഫിയും പങ്കെടുത്തു. ജസ്റ്റിസ് ആൻറണി ഡൊമിനിക് ഗവർണർ ജസ്റ്റിസ് പി. സദാശിവത്തെ രാജ്ഭവനിലെത്തി സന്ദർശിച്ചു. മനുഷ്യാവകാശ കമീഷ​െൻറ നാലാമത്തെ അധ്യക്ഷനാണ് ജസ്റ്റിസ് ആൻറണി ഡൊമിനിക്. ജസ്റ്റിസ് എം.എം. പരീതുപിള്ള, ജസ്റ്റിസ് എൻ. ദിനകർ, ജസ്റ്റിസ് ജെ.ബി. കോശി എന്നിവർക്ക് ശേഷമാണ് ജസ്റ്റിസ് ആൻറണി ഡൊമിനിക് അധ്യക്ഷനാകുന്നത്. ഡോ. എസ്. ബലരാമൻ, ജസ്റ്റിസ് വി.പി. മോഹൻകുമാർ, കെ.ഇ. ഗംഗാധരൻ, പി. മോഹനദാസ് എന്നിവർ ആക്ടിങ‌് അധ്യക്ഷന്മാരായി പ്രവർത്തിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.