തിരുവനന്തപുരം: സംസ്ഥാനത്തെ നിശ്ചയിച്ചു. ഇതോടെ കുറഞ്ഞ വേതനം 594 രൂപയായി. ലേബർ കമീഷണർ എ. അലക്സാണ്ടറുടെ അധ്യക്ഷതയിൽ കമീഷണറേറ്റിൽ ചേർന്ന കയർ വ്യവസായ ബന്ധസമിതിയിലാണ് തീരുമാനം. അടിസ്ഥാന വേതനത്തിൽ 8.18 ശതമാനം വർധനയാണ് അംഗീകരിച്ചത്. പായ നെയ്ത്തും അനുബന്ധത്തൊഴിലും, തടുക്ക് നെയ്ത്തും അനുബന്ധത്തൊഴിലും, കരാർ തൊഴിലുകൾ, ഫിനിഷിങ് മേഖല എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഇൗ വർധന ലഭിക്കും. വണ്ടിചുറ്റിന് നിലവിലുള്ള കൂലിയിൽനിന്ന് 25 ശതമാനവും ഉണ്ടചുറ്റിന് 20 ശതമാനവും വെംബ്ലിക്ക് 10 ശതമാനവും വർധിപ്പിക്കും. കയർ വ്യവസായത്തിലെ മറ്റെല്ലാ തൊഴിലുകൾക്കും നാലു ശതമാനം കൂലി വർധനയുണ്ടാകും. ദീർഘകാല കരാർ നിലവിലുള്ള തൊഴിലാളികളുടെ കൂലി, കരാർ അവസാനിക്കുന്ന മുറക്ക് ചർച്ച ചെയ്ത് കൂട്ടി നൽകും. ഇവരിൽ വർധിപ്പിച്ച കുറഞ്ഞ വേതനം ലഭിക്കാത്തവർക്ക് ഈ തുക നൽകും. കയറ്റുമതി സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് 2018 ഫെബ്രുവരി ഒന്നു മുതൽ മേയ് 31 വരെയുള്ള കൂലി കുടിശ്ശിക ഇൗമാസം 15നകം നൽകുന്നതിനും തീരുമാനമായി. സമിതി യോഗത്തിൽ അഡീഷനൽ ലേബർ കമീഷണർ (ഐ.ആർ) എസ്. തുളസീധരൻ, തൊഴിലുടമകളെ പ്രതിനിധാനംചെയ്ത് വിവേക് വേണുഗോപാൽ, വി.ആർ. പ്രസാദ്, ജോസ് പോൾ മാത്യു, സാജൻ ബി. നായർ, എം.പി. പവിത്രൻ, എം. അനിൽ കുമാർ ആര്യാട്, വി.എ. ജോസഫ് എന്നിവരും വിവിധ തൊഴിലാളി സംഘടനകളെ പ്രതിനിധാനംചെയ്ത് വി.എസ്. മണി, പി. സുരേന്ദ്രൻ, പി. സുരേന്ദ്രൻ, ടി.ആർ. ശിവരാജൻ, സി.കെ. സുരേന്ദ്രൻ (സി.ഐ.ടി.യു) അക്കരപ്പാടം ശശി, മുനമ്പത്ത് വഹാബ് (ഐ.എൻ.ടി.യുസി) എം.ഡി. സുധാകരൻ, പി.വി. സത്യനേശൻ, (എ.ഐ.ടി.യു.സി) സി.എസ്. രമേശൻ (യു.ടി.യു.സി) എന്നിവരും പങ്കെടുത്തു. പത്രപ്രവർത്തക വ്യവസായ ബന്ധസമിതി യോഗം ഏഴിന് തിരുവനന്തപുരം: പത്രപ്രവർത്തക വ്യവസായ ബന്ധസമിതിയുടെ പ്രഥമയോഗം വ്യാഴാഴ്ച രാവിലെ 11ന് ലേബർ കമീഷണറേറ്റ് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് സമിതി ചെയർമാൻ ലേബർ കമീഷണർ എ. അലക്സാണ്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.