കൊട്ടിയം: മഴക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ മരം കടപുഴകി വീട് തകർന്നു. വീട്ടിലുണ്ടായിരുന്ന പെൺകുട്ടിക്ക് പരിക്കേറ്റു. നെടുമ്പന പള്ളിമൺ ചരുവിള വീട്ടിൽ ശശിധരെൻറ വീടാണ് തകർന്നത്. ഇദ്ദേഹത്തിെൻറ ചെറുമകൾ ഹരിക്കുട്ടിക്കാണ് (13) പരിക്കേറ്റത്. കുട്ടിയെ പള്ളിമണിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സനൽകി. രാത്രി ഒമ്പതരയോടെ ശക്തമായ മഴക്കിടെ വീടിനടുത്തുനിന്ന മരം ചുവടോടെ പുഴുത് വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. വീടിെൻറ മേൽക്കൂര പൂർണമായും തകർന്നു. ഭിത്തികൾക്കും നാശമുണ്ട്. വീട്ടുപകരണങ്ങൾ പലതും തകർന്നു. ഓട് തലയിൽ വീണാണ് ഹരിക്കുട്ടിക്ക് പരിക്കേറ്റത്. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവർ പുറത്തേക്ക് ഓടിയിറങ്ങിയതിനാൽ പരിക്കേറ്റില്ല. പള്ളിമൺ വില്ലേജ് ഓഫിസർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. ഊഹാപോഹങ്ങൾ വാർത്തയാവുന്നത് ജനത്തെ ഭീതിയിലാക്കുന്നു കണ്ണനല്ലൂർ: വൈറസ് രോഗങ്ങൾ പകരുന്നത് സംബന്ധിച്ച ഊഹാപോഹങ്ങൾ വാർത്തയാവുന്നത് ജനത്തെ ഭീതിയിലാക്കുന്നതായി ജനകീയ ആരോഗ്യവേദി ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വൈറസ് രോഗങ്ങൾ പകരുന്നതിനെക്കുറിച്ച് പല കാരണങ്ങളാണ് ഓരോദിവസവും പ്രചരിപ്പിക്കുന്നത്. സമൂഹമാധ‍്യമങ്ങൾ വഴി വ്യാജവാർത്തകൾ പ്രചരിപ്പിച്ച് ജനങ്ങളെ ഭീതിയിലേക്ക് നയിക്കുന്ന അവസ്ഥ അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം അനുസരിച്ച് പലമേഖലകളിലും രോഗങ്ങൾ പകർച്ചവ്യാധിയാകാൻ സാധ്യത വളരെ കൂടുതലാണ്. ജില്ലയുടെ വിവിധ ജനവാസ കേന്ദ്രങ്ങളിൽ ജനകീയ ആരോഗ്യവേദിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. പരിസ്ഥിതി സംരക്ഷണ വാരാചരണ ഭാഗമായി മേയ് നാലിന് ജില്ലാ ആസ്ഥാനത്തും ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കാനും യോഗം തീരുമാനിച്ചു. ജൂൺ നാലിന് നടക്കുന്ന പരിപാടിയിൽ പി.എച്ച്.എഫ് സംസ്ഥാന പ്രസിഡൻറ് അൻസിം പാറക്കവെട്ടി തൈനട്ട് ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ജില്ലാ പ്രസിഡൻറ് നാസർ പടിപ്പുര അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.