ചവറ: പുസ്തക മധുരം നുണഞ്ഞ് പൂമ്പാറ്റകളായി പാറി നടക്കാൻ കൊതിച്ചെത്തിയ പുത്തൻ കൂട്ടുകാർക്ക് വർണച്ചിറകുകളുടെ ആകാശം സമ്മാനിച്ച് ചവറയിലെ വിദ്യാലയങ്ങളിൽ പ്രവേശനോത്സവം ഉത്സവാന്തരീക്ഷം തീർത്തു. അമ്മവിരലിൽ ചിണുങ്ങിയും കരഞ്ഞും എത്തുന്ന കുരുന്നുകൾക്ക് പകരം നിറപുഞ്ചിരിയിൽ ആത്മവിശ്വാസത്തോടെയാണ് കുരുന്നുകളെത്തിയത്. അക്ഷര സൗഭാഗ്യം പകരുന്നതിനൊപ്പം പൊതുവിദ്യാലയങ്ങളെ മികവിെൻറ കേന്ദ്രങ്ങളാക്കി മാറ്റിയാണ് രക്ഷാകർത്താക്കളും അധ്യാപകരും സ്കൂൾ പ്രവേശനോത്സവത്തെ ഏറ്റെടുത്തത്. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി വിദ്യാലയങ്ങളിൽ നവാഗതരുടെ എണ്ണം വർധിച്ചു. സ്മാർട്ട് ക്ലാസ് മുറികൾ, കളിക്കോപ്പുകൾ, പരിസ്ഥിതി സൗഹൃദ അന്തരീക്ഷം എന്നിവ പുത്തൻ കൂട്ടുകാർക്കായി വിദ്യാലയങ്ങളിൽ ഒരുക്കിയത് രക്ഷാകർത്താക്കളെ ആകർഷിച്ചു. ചവറ കാമൻകുളങ്ങര ഗവ. എൽ.പി സ്കൂളിൽ നവാഗതർക്കായി ശീതീകരിച്ച ക്ലാസ് മുറികളാണ് ഒരുക്കിയത്. കുട്ടികൾ തന്നെയാണ് ക്ലാസ് മുറി ഉദ്ഘാടനം ചെയ്തത്. ചവറ ഉപജില്ലാതല പ്രവേശനോത്സവം അയ്യൻ കോയിക്കൽ ഗവ. എൽ.പി സ്കൂളിൽ എൻ. വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ആൻറണി അധ്യക്ഷത വഹിച്ചു. യൂനിഫോം, പഠനോപകരണം, പാഠപുസ്തകങ്ങൾ, പഠന കിറ്റ് എന്നിവ വിതരണം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് കെ. തങ്കമണിപിള്ള, കെ.എ. നിയാസ്, ബിന്ദു കൃഷ്ണകുമാർ, ഐ. ഷിഹാബ്, പ്രിയങ്ക സലിം, അബ്ദുൽ റഹീം, നദീറാ ബീവി എന്നിവർ സംസാരിച്ചു. നീണ്ടകര ഗ്രാമപഞ്ചായത്തുതല പ്രവേശനോത്സവം പരിമണം എൽ.പി സ്കൂളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മായ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷ സേതുലക്ഷ്മി അധ്യക്ഷത വഹിച്ചു. വസന്തകുമാർ, ജഗദമ്മ, ചന്ദ്രശേഖരൻ, ഭവാനയ്യത്ത് കൃഷ്ണകുമാർ, ജ്യോത്സ്ന, സാജി, ഷിബില, ജോസഫ് വിത്സൻ, അൻറാണിയോ വില്യം, മോഹൻകുമാർ, സുഭഗൻ എന്നിവർ സംസാരിച്ചു. ചവറ ശങ്കരമംഗലം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ എൻ. വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് എസ്. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എസ്. ശോഭ, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാൻ വർഗീസ് എം. കൊച്ചുപറമ്പിൽ, എം.പി.ടി.എ പ്രസിഡൻറ് പുഷ്പകുമാരി, പ്രിൻസിപ്പൽ ജെ. ഷൈല, പ്രഥമാധ്യാപകൻ കെ. ശശാങ്കൻ, ജെ. ഏണസ്റ്റ് എന്നിവർ സംസാരിച്ചു. പന്മന പഞ്ചായത്തുതല പ്രവേശനോത്സവം ആണുവേലിൽ യു.പി സ്കൂളിൽ നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജെ. അനിൽ ഉദ്ഘാടനം ചെയ്തു. വിവിധ വിദ്യാലയങ്ങളിൽ പൂർവവിദ്യാർഥികളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.