കരുനാഗപ്പള്ളി: വിമുക്തഭടെൻറ വീടിന് നേരെ ആർ.എസ്.എസ് സംഘത്തിെൻറ ആക്രമണം. രണ്ട് കാറുകളും വീടിെൻറ ജനൽചില്ലുകളും അടിച്ചുതകർത്ത നിലയിൽ. തഴവ പാവുമ്പ കാളിക്ഷേത്രത്തിനു സമീപം ഭഗവതി വടക്കതിൽ വിമുക്തഭടൻ മനോഹരെൻറ വീട്ടിലാണ് അക്രമിസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കഴിഞ്ഞ ദിവസം അർധരാത്രിയായിരുന്നു സംഭവം. വിമുക്തഭടനായ മനോഹരെൻറ ഉപജീവനമാർഗമായിരുന്ന ടാക്സി കാറും ഭാര്യാസഹോദരിയുടെ കാറും വീടിെൻറ എട്ട് ജനൽ ചില്ലുമാണ് അക്രമിസംഘം തകർത്തത്. ഉറക്കത്തിലായിരുന്ന വീട്ടുകാർ ശബ്ദം കേട്ട് ഉണർപ്പോഴാണ് സംഭവമറിയുന്നത്. ലൈറ്റിട്ട് വീട്ടുകാർ പുറത്ത് വന്നപ്പോഴേക്കും പത്തിലധികം വരുന്ന സംഘം കടന്നുകളഞ്ഞു. കാറുകളുടെ ചില്ലുകളെല്ലാം പൂർണമായും നശിപ്പിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മനോഹരെൻറ മകനും വള്ളികുന്നം താളിരാടിയിലെ ആർ.എസ്.എസുകാരുമായി വാക്കേറ്റത്തിലേർപ്പെട്ടിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ മാസം 29ന് താളിരാടിയിലെ ആർ.എസ്.എസുകാർ മനോഹരെൻറ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഈ സംഘമാണ് ആക്രമത്തിന് പിന്നിലെന്ന് മനോഹരൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കണ്ടാലറിയാവുന്ന നാല് ആർ.എസ്.എസുകാർക്കെതിരെ വീട്ടുകാർ കരുനാഗപ്പള്ളി എ.സി.പിക്ക് പരാതി നൽകി. കരുനാഗപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.