വൈകിയെങ്കിലും വാക്ക്​ പാലിച്ചു; സരസ്വതീഭായിയുടെ പേരക്കുട്ടിക്ക്​​ സർക്കാർ ജോലി നൽകി

കാട്ടാക്കട: ഒത്തിരിവൈകിയെങ്കിലും മുത്തശ്ശിയുടെ നല്ല മനസ്സിനുള്ള ആദരമായി പേരക്കുട്ടിക്ക് സർക്കാർ ജോലി ലഭിച്ചു. സ്വത്തുക്കളെല്ലാം നാടിന് ദാനം നൽകിയ വിളപ്പിൽശാല അമ്പലത്തുംവിള സരസ്വതീഭായിയുടെ (91) പേരക്കുട്ടി പ്രസീദയ്ക്കാണ് വിളപ്പിൽ സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്സിങ് അസിസ്റ്റൻഡായി ജോലി നൽകിയത്. വിളപ്പിൽശാലയിൽ അരനൂറ്റാണ്ട് മുമ്പ് സർക്കാർ ആശുപത്രി അനുവദിച്ചപ്പോൾ നാട്ടുകാർ നേരിട്ട പ്രതിസന്ധി ഭൂമി ഇല്ലെന്നതായിരുന്നു. നാടി​െൻറ ആവശ്യം കണ്ടറിഞ്ഞ സരസ്വതീഭായി ഒരേക്കർ ഭൂമിയാണ് അന്ന് ദാനം നൽകിയത്. പ്രത്യുപകാരമായി സരസ്വതീഭായിയുടെ അനന്തരാവകാശിക്ക് ആശുപത്രിയിൽ ജോലി നൽകാമെന്ന് അന്നത്തെ മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഇക്കാലമത്രയും നടപടികളുണ്ടായില്ല. ഇപ്പോൾ ഒരു സ​െൻറ് ഭൂമി പോലുമില്ലാത്ത സരസ്വതീഭായിയുടെ ദുരിത ജീവിതം പുറത്തറിഞ്ഞതോടെയാണ് ആശുപത്രി വികസന സമിതിയും ബ്ലോക്ക് പഞ്ചായത്ത് അധികൃതരും ഇവരുടെ കുടുംബത്തോട് നീതി പുലർത്താൻ തീരുമാനിച്ചത്. പ്രായാധിക്യത്താൽ അവശയാണ് സരസ്വതീഭായി. എന്നാൽ, പേരക്കുട്ടിക്ക് ജോലി കിട്ടിയതറിഞ്ഞപ്പോൾ ആ മുഖം സന്തോഷംകൊണ്ട് വിടർന്നു. വിളപ്പിൽശാല ആശുപത്രിയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പ്രസിഡൻറ് ശകുന്തള കുമാരി, വൈസ് പ്രസിഡൻറ് വിളപ്പിൽ രാധാകൃഷ്ണൻ, മെഡിക്കൽ ഓഫിസർ ഡോ. എലിസബത്ത് ചീരൻ എന്നിവർ ചേർന്ന് പ്രസീദയ്ക്ക് നിയമന ഉത്തരവ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.