തിരുവനന്തപുരം: സംസ്ഥാനത്തെ പിന്നാക്കവിഭാഗത്തിലെ പരമ്പരാഗത കരകൗശല തൊഴിലാളികൾക്ക് ആധുനിക യന്ത്രോപകരണങ്ങളുടെ ഉപയോഗത്തിലൂടെ വരുമാനമാര്‍ഗം കണ്ടെത്തുന്നതിന് പരിശീലനവും ധനസഹായവും നല്‍കുന്ന പദ്ധതിക്ക് പിന്നാക്ക സമുദായ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഇൗമാസം 30. അപേക്ഷാഫോറത്തിെൻറ മാതൃകയും വിശദവിവരങ്ങളും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്കവികസന വകുപ്പ് ഡയറക്ടറേറ്റുമായോ എറണാകുളം, കോഴിക്കോട് മേഖലാ ഓഫിസുകളുമായോ ബന്ധപ്പെടാം. ഫോണ്‍: തിരുവനന്തപുരം 0471-2727379, എറണാകുളം 0484-2429130, കോഴിക്കോട് 0495-2377786, ഇ-മെയില്‍: obcdirectorate@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.