പ്രവേശനോത്സവം നടത്തി

തിരുവനന്തപുരം: ഈ അധ്യയനവർഷത്തെ നഗരസഭാതല പ്രവേശനോത്സവം 2018 വാഴമുട്ടം ഗവ. ഹൈസ്കൂളിൽ മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. 156 വിദ്യാർഥികളാണ് ഇത്തവണ പുതുതായി വാഴമുട്ടം സ്കൂളിൽ എത്തിയത്. ബാൻറ് മേളം, തനത് കലാരൂപങ്ങൾ, സ്റ്റുഡൻസ് പൊലീസ് കാഡറ്റി​െൻറ പ്രകടനം തുടങ്ങിയവയോടെയാണ് പരിപാടി സംഘടിപ്പിച്ചത്. എസ്.സി വിഭാഗം കുട്ടികൾക്കുള്ള സൈക്കിൾ വിതരണവും നടന്നു. നഗരസഭാ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എസ്. ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. സ്ഥിരംസമിതി അംഗങ്ങളായ ആർ. ഗീതാഗോപാൽ, ആർ. സതീഷ്കുമാർ, കൗൺസിലർ സി. സത്യൻ, ഹെഡ്മിസ്ട്രസ് അനിത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.