നാഗർകോവിൽ: ഓഖി ദുരന്തത്തിൽ കന്യാകുമാരി ജില്ലയിൽ മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകാൻ സർക്കാർ ഉത്തരവിറക്കിയതായി കലക്ടർ പ്രശാന്ത് എം. വഡ്നേരേ അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ അദാലത്തിലാണ് കലക്ടർ ഇക്കാര്യം അറിയിച്ചത്. 2017 നവംബർ 30ന് ആഞ്ഞടിച്ച ഓഖി കൊടുങ്കാറ്റിൽ 171 പേരെയാണ് കന്യാകുമാരി ജില്ലയിൽ കാണാതായത്. ഇവരിൽ 27 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ മാത്രമേ കിട്ടിയുള്ളൂ. കാണാതായവരെയും മരിച്ചതായി കണക്കാക്കി 20 ലക്ഷം രൂപ വീതം സർക്കാർ സഹായം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.