നെയ്യാറ്റിൻകര: പ്രവേശനോത്സവം നവാഗതർക്ക് നവോന്മേഷമായി. മഴ മാറിനിന്ന അന്തരീക്ഷത്തിൽ പുത്തനുടുപ്പും ബാഗും വർണക്കുടകളുമായി കുട്ടികൾ പള്ളിക്കൂടത്തിലെത്തിയപ്പോൾ സ്വീകരിക്കാൻ സമ്മാനങ്ങളുമായി വിശിഷ്ടാതിഥികളും അധ്യാപകരും രക്ഷാകർത്താക്കളുമെത്തി. പാറശ്ശാല ഉപജില്ലയിലെ 71 വിദ്യാലയങ്ങളിലും പ്രവേശനോത്സവം നടന്നു. പാറശ്ശാല ഗ്രാമപഞ്ചായത്തുതല പ്രവേശനോത്സവം കൊടവിളാകം ഗവ.എൽ.പി.എസിൽ പ്രസിഡൻറ് എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എം. സെയ്യദലി അധ്യക്ഷതവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലോറൻസ്, ഗിരിജ, ബി.ആർ.സി പരിശീലകരായ എ.എസ്. മൻസൂർ, ഡി.എസ്. ബീജ, ഹെഡ്മാസ്റ്റർ-ഇൻ ചാർജ് സി.എച്ച്. ബിജുകുമാർ എന്നിവർ സംസാരിച്ചു. വൃക്ഷത്തൈ വിതരണം, പഠനോപകരണ വിതരണം, രക്ഷാകർതൃ ബോധവത്കരണം എന്നിവയും നടന്നു. ഇഞ്ചിവിള ഗവ. എൽ.പി.എസിലെ പ്രവേശനോത്സവം സ്കൂൾ വളപ്പിൽ പ്ലാവിൻതൈ നട്ട് നെയ്യാറ്റിൻകര ഡിവൈ.എസ്.പി.ബി. ഹരികുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻറ് വി.ആർ. സലൂജ, ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ. സതീഷ്, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ എം. സെയ്യദലി, നടൻ പാറശ്ശാല വിജയൻ, റിട്ട. ഹെഡ്മാസ്റ്റർ കെ.പി. പ്രേമചന്ദ്രൻ, ഗ്ലോറി സ്റ്റെല്ല എന്നിവർ കുട്ടികളെ സ്വീകരിച്ചു. ബി.ആർ.സി പരിശീലകൻ എ.എസ്. മൻസൂർ രക്ഷാകർതൃ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. കാരോട് പഞ്ചായത്തുതല പ്രവേശനോത്സവം പ്രസിഡൻറ് ബി. അനിത ഉദ്ഘാടനം ചെയ്തു. എസ്. ബൈജു അധ്യക്ഷതവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആഗ്നസ്, തങ്കരാജ്, പഞ്ചായത്ത് സെക്രട്ടറി കെ. സതീഷ് കുമാർ, കെ. അജികുമാർ എന്നിവർ സംസാരിച്ചു. കുളത്തൂർ നല്ലൂർവട്ടം എൽ.പി.എസിൽ പഞ്ചായത്തുതല പ്രവേശനോത്സവം പ്രസിഡൻറ് ബെൽസി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ. ലത, എൻ. രവീന്ദ്രകുമാർ, ആർ.എസ്. ബൈജുകുമാർ എന്നിവർ സംസാരിച്ചു. പാറശ്ശാല ക്ഷേത്രനട എൽ.പി.എസിൽ ഗ്രാമ പഞ്ചായത്ത് അംഗം പ്രഭകുമാരിയും മെയ്പുരം എൽ.എം.എസ് എൽ.പി.എസിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം നിർമല കുമാരിയും പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കുറുങ്കുട്ടി എൽ.പി.എസിൽ വാർഡ് അംഗം സുരേന്ദ്രൻ, ഇവാൻസ് യു.പി.എസിൽ എസ്. സുരേഷ്, കരുമാനൂർ എൽ.എം.എസ് എൽ.പി.എസിൽ എൽ. മഞ്ജു സ്മിത, പളുകൽ എൽ.പി.എസിൽ റവ. രാജീവ് ജോൺ, ആലത്തോട്ടത്ത് എൽ. മഞ്ജുസ്മിത, പരശുവയ്ക്കൽ യു.പി.എസിൽ ആർ. സാവിത്രി കുമാരി, പൊന്നംകുളം എൽ.പി.എസിൽ സുനിൽ ഡി. രാജ് എന്നിവാരാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.