പ്രവേശനോത്സവം

തിരുവനന്തപുരം: സ്കൂൾ നാടി​െൻറ ഉത്സവമായി മാറിയപ്പോൾ ഒന്നാംതരത്തിൽ ഒന്നാന്തരമായി മാറുകയാണ് നൂറോളം കുട്ടികളെ എത്തിച്ച ഗവ. എൽ.പി.എസ് മടവൂർ, ഗവ. ടൗൺ യു.പി.എസ് കിളിമാനൂർ, എസ്.എൻ യു.പി.എസ് തേവലക്കാട് എന്നിവ. കൂടാതെ ഗവ.എച്ച്.എസ്.എസ് കിളിമാനൂരിൽ എട്ടാംതരത്തിൽ അഡ്മിഷൻ അഞ്ഞൂറ് കഴിഞ്ഞു. പുളിമാത്ത് കുറ്റിമൂട് ഗവ. എൽ.പി.എസിൽ പഞ്ചായത്ത് പ്രസിഡൻറ് ബി. വിഷ്ണു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ബി.എൻ. ജയകുമാർ, ഗീത എം.എസ് എന്നിവർ പങ്കെടുത്തു. പഴയകുന്നുമ്മൽ ഗവ. എച്ച്.എസ്.എസ് തട്ടത്തുമലയിൽ പഞ്ചായത്ത് പ്രസിഡൻറ് എസ്. സിന്ധു, ബ്ലോക്ക് അംഗം എസ്. യഹിയ, വൈസ് പ്രസിഡൻറ് കെ. രാജേന്ദ്രൻ, വി. ധരളിക എന്നിവർ പങ്കെടുത്തു. കിളിമാനൂർ ഗവ. എൽ.പി.എസിൽ പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജലക്ഷ്മി അമ്മാൾ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.