ചിട്ടി തട്ടിപ്പ്​: ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ഉൗർജിതം

കൊല്ലം: വ്യാജ ശമ്പള സർട്ടിഫിക്കറ്റ് ഹാജരാക്കി കെ.എസ്.എഫ്. ഇയിൽ ചിട്ടി തട്ടിപ്പ് നടത്തിയ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഉൗർജിതമാക്കി. സർക്കാർ സർവoസിൽ ഇല്ലാത്തവരുടെ പേരിൽ വ്യാജ ശമ്പള സർട്ടിഫിക്കറ്റ് ഹാജരാക്കി നടത്തിയായിരുന്നു തട്ടിപ്പ്. കിളികൊല്ലൂർ കന്നിേമൽചേരി സുധ ഭവനിൽ ശരത്ചന്ദ്രൻ, സൗഹാർദ നഗർ-19ൽ സോണി പി. ജോൺ, പട്ടത്താനം അനിത ഭവനിൽ അഭിലാഷ് , ചാത്തിനാംകുളം ജെ.എം.ജെ ഹൗസിൽ ജോൺസൺ, പഞ്ചായത്ത് െഡപ്യൂട്ടി ഡയറക്ടർ ഒാഫിസിലെ ക്ലർക്ക് കെൻസി േജാൺസൺ, ഭാര്യ ഷിജി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കൂടാതെ തട്ടിപ്പുമായി ബന്ധപ്പെട്ട് മറ്റ് ചിലരെകൂടി അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഒളിവിൽ കഴിയുന്ന ഇവർക്കായി വ്യാപക അന്വേഷണം നടന്നുവരുന്നതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനകം അറസ്റ്റിലായവരിൽ ജോൺസനെ കൂടുതൽ ചോദ്യംചെയ്യുന്നതിന് വ്യാഴാഴ്ച ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി. െക.എസ്.എഫ്.ഇയുടെ കൊല്ലം ഇൗസറ്റ്, അഞ്ചാലുംമൂട്, കിളികൊല്ലൂർ, കൊട്ടിയം, പാരിപ്പള്ളി സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ചിട്ടി തട്ടിപ്പ് കേസുകൾ ക്രൈംബ്രാഞ്ച് എ.സി.പി എ. അേശാക​െൻറ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്. ഉയർന്ന തുകക്കുള്ള ചിട്ടിയിൽ ചേർന്നശേഷം ഭാര്യയുടെയും സുഹൃത്തുകളുടെയും പേരിൽ കെൻസി േജാൺ പഞ്ചായത്ത് െഡപ്യൂട്ടി ഡയറക്ടർ ഒാഫിസിലെ വ്യാജ ശമ്പള സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു പതിവ്. സർട്ടിഫിക്കറ്റി​െൻറ ആധികാരികത ഉറപ്പാക്കാൻ കെ.എസ്.എഫ്.ഇയിൽ നിന്നും പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ഒാഫിസിലേക്ക് അയക്കുന്ന കത്തുകൾ കെൻസി ജോൺ കൈക്കലാക്കി വ്യാജ സീൽപതിച്ച് തിരിച്ചയക്കുകയും ചെയ്തിരുന്നു. കുണ്ടറയിലെ കെ.എസ്.എഫ്.ഇ ശാഖയിൽ ഇത്തരത്തിൽ നൽകിയ സർട്ടിഫിക്കറ്റിൽ സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.