കാലിക്കറ്റ് സർവകലാശാലയിലെ നോമ്പുകാലം മറക്കാനാകില്ല. നോമ്പിനെ കൂടുതൽ അറിയുന്നത് അവിടെ ജോലി ചെയ്യുേമ്പാഴാണ്. മകളുടെ ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ അമ്മമാരും യൂനിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്നവരും ഇഫ്താറിന് വിളിക്കുമായിരുന്നു. സസ്യാഹാരം മാത്രം കഴിക്കുന്ന ഞാൻ ഇഫ്താറിന് ചെല്ലുേമ്പാൾ അവർക്ക് ബുദ്ധിമുട്ടാകുമോയെന്ന ചിന്ത ആദ്യകാലത്തുണ്ടായിരുന്നു. എന്നാൽ, പോയില്ലെങ്കിൽ അനാദരവായി തോന്നുമെന്നതിനാലാണ് നോമ്പുതുറക്ക് പോയിത്തുടങ്ങിയത്. നോമ്പുതുറക്ക് ക്ഷണിക്കപ്പെട്ടവർ എത്തുകയെന്നത് അവരെ സംബന്ധിച്ച് വലിയ കാര്യമായിരുന്നു. പ്രേത്യകിച്ച് ക്ലാസ് ഫോർ ജീവനക്കാരൊക്കെ വലിയ താൽപര്യത്തോടെയാണ് ക്ഷണിക്കപ്പെട്ടവരെ സ്വീകരിച്ചിരുന്നത്. അവരുടെ സ്നേഹം കണ്ണുകളിൽ കാണാമായിരുന്നു. നോമ്പുതുറക്ക് സ്ത്രീകൾതന്നെ അരി പൊടിച്ച് ഭക്ഷണവും പലഹാരങ്ങളുമുണ്ടാക്കി. അയൽവീട്ടുകാർ ഒന്നിച്ച് ചേർന്ന് നോമ്പുതുറക്ക് വിഭവങ്ങൾ പാചകം ചെയ്യുമായിരുന്നു. അതും വലിയ കൂട്ടായ്മയാണ്. വലിയ രുചിയുള്ള പലഹാരങ്ങൾ, വിവിധതരം ഭക്ഷണങ്ങൾ...ഇപ്പോഴും ഒാർമയിലുണ്ട്. മകൾ സസ്യേതര ഭക്ഷണം കഴിച്ചുതുടങ്ങിയതും അവിടെവെച്ചാണ്. നോമ്പുതുറ കഴിഞ്ഞ പുരുഷന്മാരും കുട്ടികളും സ്ത്രീകളും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചതും അനുഭവമാണ്. ഒപ്പം ജോലി ചെയ്തിരുന്ന പുരുഷന്മാർക്കൊപ്പം ഞങ്ങൾ ഭക്ഷണത്തിന് ഇരിക്കുേമ്പാൾ അവരുടെ സ്ത്രീകളെയും ഒപ്പമിരുത്തി. അതൊക്കെ യൂനിവേഴ്സിറ്റി ഒാർമകളായി അവശേഷിക്കുന്നു. പി.ഇ. ഉഷ, ഡയറക്ടർ, മഹിള സമഖ്യ സൊസൈറ്റി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.