തിരുവനന്തപുരം: ഓരോ കുട്ടിക്കും സ്വതന്ത്രമായി വിജ്്്ഞാനം ആർജിക്കാനുള്ള സഹായം ക്ലാസ്മുറികളിൽ തന്നെ സൃഷ്ടിക്കപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസ വകുപ്പിെൻറ കീഴില്‍ 12ാം ക്ലാസ് വരെ സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം ഉറപ്പുവരുത്താന്‍ നടപ്പാക്കുന്ന 'സമഗ്ര' ഡിജിറ്റല്‍ വിഭവ പോര്ട്ടലിെൻറയും മൊബൈല്‍ ആപ്പിെൻറയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾ കേവലം കാഴ്ചക്കാർ മാത്രമായിരിക്കരുത്. ക്ലാസ് മുറികളിൽ അവരുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്താൻ സാങ്കേതികവിദ്യയിലൂടെ സാധിക്കണം. പുതിയ കാലത്തിൽ മത്സരബുദ്ധിയോടെ കുട്ടികൾ മുന്നേറേണ്ടതുണ്ട്. അതിനായി ദൈനംദിന കാഴ്ചകൾ മനസ്സിലാക്കി അറിവുകൾ പുതുക്കിക്കൊണ്ടേയിരിക്കണം. കാഴ്ചയിലൂടെ അനുഭവിച്ച് പഠിക്കാനാണ് കുട്ടികൾക്ക് താൽപര്യം. അതിനനുസരിച്ചുള്ള പഠനമാറ്റങ്ങളാണ് ഭാവിയിൽ വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസമന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. വേദിയോട് ചേര്‍ന്ന് ഒരുക്കിയ ക്ലാസ്മുറിയില്‍ കരകുളം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികള്‍ക്ക് സമഗ്ര പോര്ട്ടലിെൻറ സഹായത്തോടെ ആറ്റത്തിെൻറ ഘടനയെക്കുറിച്ച് മന്ത്രി ക്ലാസെടുത്തു. വി.എസ്. ശിവകുമാർ എം.എൽ.എ മുഖ്യാതിഥിയായി. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, കൈറ്റ് വൈസ് ചെയർമാൻ കെ. അൻവർ സാദത്ത്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സി.ഇ.ഒ ഡോ. പി.കെ. ജയശ്രീ, ഹയർ സെക്കൻഡറി ഡയറക്ടർ സുധീർ ബാബു, വൊക്കേഷനൽ ഹയർ സെക്കൻഡറി ഡയറക്ടർ പ്രഫ.എ. ഫറൂഖ്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ജെ.പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.