തിരുവനന്തപുരം: ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ആര്‍ദ്രം പദ്ധതിയിലൂടെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ജില്ലാ ജനറല്‍ ആശുപത്രികളിലും പ്രത്യേക പുകയിലവിരുദ്ധ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ. സമീപഭാവിയില്‍ പുകയിലമുക്ത കേരളം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടും. ലോക പുകയിലവിരുദ്ധ ദിനാചരണത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവർ. എല്ലാ മെഡിക്കല്‍ കോളജുകളിലും മിനി കാന്‍സര്‍ സെൻറര്‍ തുടങ്ങും. പുകയില നിരോധനമല്ല, വര്‍ജനമാണ് ആദ്യം വേണ്ടത്. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. പുകയില നിരോധനം ഏര്‍പ്പെടുത്തിയാലുണ്ടാകുന്ന തൊഴിലാളികളുടെ പുനരധിവാസ പ്രശ്‌നങ്ങള്‍കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഇതിനെപ്പറ്റി സര്‍ക്കാര്‍ ഗൗരവമായി ചിന്തിക്കുന്നുണ്ട്. ആരോഗ്യവകുപ്പിനും ആയുഷിനും കീഴിലെ എല്ലാ സ്ഥാപനങ്ങളും പുകയിലമുക്തമായി മന്ത്രി പ്രഖ്യാപിച്ചു. ക്രിക്കറ്റ് താരം സഞ്ജു വി. സാംസണ്‍ പുകയിലവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശ്രീചിത്ര ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. വി.ആര്‍. രാജു, അഡീ. ഡയറക്ടര്‍ ഡോ. കെ.ജെ. റീന, പി. വിജയന്‍, ആര്‍.സി.സി ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന്‍, ഡോ. വിപിന്‍ ഗോപാല്‍, ഡോ. ജെ. സ്വപ്നകുമാരി, ഡോ. രാമന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.