തിരുവനന്തപുരം: കണ്ടെയ്‌നര്‍-ട്രെയിലര്‍ തൊഴിലാളികള്‍ വെള്ളിയാഴ്ച മുതല്‍ നടത്താന്‍ നിശ്ചയിച്ച അനിശ്ചിതകാല പണിമുടക്ക് എറണാകുളം റീജനല്‍ ജോയൻറ് ലേബര്‍ കമീഷണര്‍ കെ. ശ്രീലാല്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പിന്‍വലിച്ചു. കണ്ടെയ്‌നര്‍-ട്രെയിലർ തൊഴിലാളികളുടെ ബാറ്റ വെട്ടിക്കുറച്ചതിനാണ് ട്രേഡ് കോഓഡിനേഷന്‍ കമ്മിറ്റിയും ബി.എം.എസും സമരം പ്രഖ്യാപിച്ചത്. 2016 മാര്‍ച്ച് 15ന് ലേബര്‍ കമീഷണറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാനാണ് ധാരണ. അന്ന് തീരുമാനിച്ച വാടകനിരക്ക് മുഴുവന്‍ ഉപയോക്താക്കളും തുടര്‍ന്നും നല്‍കണം. നാറ്റ്പാക് റിപ്പോര്‍ട്ട് വരുന്നതുവരെ സ്റ്റാറ്റസ്‌കോ നിലനിര്‍ത്തും. 15 ദിവസത്തിനകം ലേബര്‍ കമീഷണര്‍ തലത്തില്‍ ചര്‍ച്ചക്ക് അവസരമൊരുക്കാനും ധാരണയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.