ജില്ലയിലെ സ്വകാര്യ ആശുപത്രികൾ തിങ്കളാഴ്ച ഒ.പി നിര്‍ത്തിവെക്കും

തിരുവനന്തപുരം: സമരം നടത്തുന്ന ജീവനക്കാരുടെ നടപടിയില്‍ പ്രതിഷേധിച്ചും സര്‍ക്കാറി​െൻറയും സമൂഹത്തി​െൻറയും അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടും തിങ്കളാഴ്ച ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളിലെയും ഒ.പി പ്രവര്‍ത്തനം നിർത്തിവെക്കും. സ്വകാര്യ ആശുപത്രികളുടെ ഏകോപനസമിതി കണ്‍വീനര്‍ ഡോ. അലക്‌സ് ഫ്രാങ്ക്‌ളിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം കോസ്‌മോപോളിറ്റന്‍ ആശുപത്രിയില്‍ നടന്ന ജീവനക്കാരുടെ മിന്നല്‍ പണിമുടക്കും തുടര്‍ന്നുണ്ടായ അതിക്രമങ്ങളും രോഗികളുടെ ജീവന് ആപത്ത് ഉണ്ടാക്കുന്നതായിരുന്നു. ഈ അവസ്ഥയില്‍ ആശുപത്രികള്‍ പ്രവര്‍ത്തിപ്പിക്കുക സാധ്യമല്ല. ജീവനക്കാരുടെ വേതനവര്‍ധന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആശുപത്രി ഏകോപന സമിതിയുടെ വിപുലമായ യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന് ഭാവി പരിപാടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കലുഷിത നടപടികള്‍ അരങ്ങേറിയാല്‍ ആശുപത്രികള്‍ അടച്ചുപൂട്ടുകയേ മാര്‍ഗമുള്ളൂവെന്നും യോഗം വിലയിരുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.