കാവനാട്: അധ്യയനവര്‍ഷത്തിലെ ആദ്യദിനം ആഘോഷമാക്കി കൊല്ലം കേന്ദ്രീയ വിദ്യാലയം. പുതിയ കെട്ടിടത്തിലെ പ്രവേശനോത്സവത്തില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമൊപ്പം പങ്കുചേരാന്‍ ജനപ്രതിനിധികളും പൗരപ്രമുഖരുമെത്തി. മുളങ്കാടകത്ത് പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയം രാമന്‍കുളങ്ങരയില്‍ വിപുല സൗകര്യങ്ങളോടെ സജ്ജീകരിച്ച കെട്ടിടത്തിലേക്കാണ് മാറിയത്. എം.പി മാരായ എന്‍.കെ. പ്രേമചന്ദ്രന്‍, കെ. സോമപ്രസാദ്, മേയര്‍ വി. രാജേന്ദ്രബാബു, കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, മുന്‍ എം.പി പി. രാജേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ദീപം തെളിച്ചു. എന്‍. വിജയന്‍പിള്ള എം.എല്‍.എ, കോർപറേഷന്‍ കൗണ്‍സിലര്‍മാരായ ഡോ. ഡി. സുജിത്ത്, എസ്. ജയന്‍, ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അജോയ്, പ്രസീതാമ്മ, സന്തോഷ് പി. ജോർജ്, ഡോ. വസന്തകുമാര്‍ സാംബശിവന്‍, ഷക്കീല ഷുക്കൂര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.എന്‍. ശ്രീകുമാര്‍, ജി. അജിത്ത്കുമാര്‍ എന്നിവര്‍ പെങ്കടുത്തു. വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും ഇതോടനുബന്ധിച്ച് നടന്നു. പുതിയ കെട്ടിടത്തില്‍ 36 ക്ലാസ് മുറികളും ഏഴ് ലാബുകളും, അക്കാദമിക് റിസോഴ്‌സ് റൂമുകളും ഡിജിറ്റല്‍ ലൈബ്രറിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.