ആരോഗ്യജാഗ്രത: പകർച്ചവ്യാധി കുറഞ്ഞു; പ്രതിരോധപരിപാടി തുടരും

തിരുവനന്തപുരം: ജനുവരി ഒന്നിന് തുടക്കമിട്ട പകർച്ചവ്യാധി പ്രതിരോധ-നിയന്ത്രണ പരിപാടിയുടെ ഫലമായി സംസ്ഥാനത്ത് പകർച്ചവ്യാധികളും അതുമൂലമുള്ള മരണവും ഗണ്യമായി കുറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയ​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. 'ആരോഗ്യ ജാഗ്രത' പരിപാടി തുടർന്നുള്ള മാസങ്ങളിലും കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാൻ യോഗം തീരുമാനിച്ചു. കുടുംബശ്രീ പ്രവർത്തകരെ ഉപയോഗിച്ച് പ്രതിരോധ പ്രവർത്തനം തുടരും. വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവർത്തനം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിർേദശിച്ചു. പ്രതിരോധപ്രവർത്തനത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾ മുൻൈകെയടുക്കണം. ക്ലബുകൾ, വായനശാലകൾ എന്നിവയുടെയും സാമൂഹികസംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവയുടെയും പങ്കാളിത്തം പ്രതിരോധ പ്രവർത്തനത്തിൽ ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രികളിൽ ചികിത്സാസൗകര്യം വർധിപ്പിക്കും. പനി വാർഡുകൾ ആവശ്യാനുസരണം തുറക്കും. പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടുന്ന സ്ഥലങ്ങളിൽ പെട്ടെന്നുള്ള നിയന്ത്രണ പ്രവർത്തനങ്ങൾ ഉണ്ടാകും. ജൂൺ 12 മുതൽ 14 വരെ ജലശുദ്ധി പ്രചാരണം നടത്തും. ജൂൺ 19, 26 തീയതികളിൽ ഭക്ഷണശാലകളും വീടുകളും സ്ഥാപനങ്ങളും തോട്ടങ്ങളും ആരോഗ്യപ്രവർത്തകർ സന്ദർശിക്കാനും യോഗം നിർദേശം നൽകി. യോഗത്തിൽ മന്ത്രിമാരായ കെ.കെ. ശൈലജ, കെ.ടി. ജലീൽ, ടി.പി. രാമകൃഷ്ണൻ, ജി. സുധാകരൻ, മാത്യു ടി. തോമസ്, സി. രവീന്ദ്രനാഥ്, ജെ. മേഴ്സിക്കുട്ടിയമ്മ, ഹരിതകേരളം മിഷൻ ചെയർപേഴ്സൻ ടി.എൻ. സീമ, ചീഫ് സെക്രട്ടറി പോൾ ആൻറണി, അഡീഷനൽ ചീഫ് സെക്രട്ടറിമാരായ രാജീവ് സദാനന്ദൻ, പി.എച്ച്. കുര്യൻ, ടോം ജോസ്, ടി.കെ. ജോസ് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.