കാവനാട്: ജൈവകാർഷിക ഉൽപന്നങ്ങളുടെയും നാടൻ വിഭവങ്ങളുടെയും സംഭരണവിപണന കേന്ദ്രത്തിെൻറയും ഉദ്ഘാടന ദിനത്തിൽ വിഭവങ്ങൾ വാങ്ങാൻ വൻതിരക്ക്. കൊല്ലം കോർപറേഷൻ, ശക്തികുളങ്ങര കൃഷിഭവൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ദേശീയ പാതയിൽ കാവനാട് ജങ്ഷനിൽ കോർപറേഷൻ വക കെട്ടിടത്തിൽ ആരംഭിച്ച 'നിറവ്' എക്കോ ഷോപ്പിലാണ് തിരക്ക് അനുഭവപ്പെട്ടത്. ജൈവ പച്ചക്കറികൾ വളരെപ്പെട്ടെന്ന് വിറ്റുതീർന്നു. പച്ചക്കറി വിത്തുകൾ മുതൽ വളം, പച്ചക്കറികൾ, നാടൻ പഴങ്ങൾ തുടങ്ങിയവയാണ് ഇവിടെയുള്ളത്. ശക്തികുളങ്ങര കൃഷിഭവൻ പരിധിയിലെ കർഷകർ നേരിട്ട് എത്തിക്കുന്ന ജൈവ വിഭവങ്ങൾ ഇടനിലക്കാരില്ലാതയാണ് വിൽപന. കർഷകർക്ക് പ്രവർത്തന സമയത്ത് തങ്ങളുടെ കാർഷിക ഉൽപന്നങ്ങൾ എത്തിക്കാം. എല്ലാദിവസവും രാവിലെ ഒമ്പതുമുതൽ രാത്രി ഏഴ് വരെയാണ് പ്രവർത്തനസമയം. എക്കോഷോപ്പിെൻറ ഉദ്ഘാടനം മേയർ വി. രാജേന്ദ്രബാബു നിർവഹിച്ചു. കൗൺസിലർ രാജലക്ഷ്മി ചന്ദ്രന് കൗൺസിലർ രാജേന്ദ്രൻ പച്ചക്കറി കിറ്റ് നൽകി ആദ്യവിൽപന നടത്തി. കൗൺസിലർ മീനാകുമാരി, കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ജില്ലാ സെപ്യൂട്ടി ഡയറക്ടർ ശ്രീലത കുഞ്ഞമ്മ, അസി. ഡയറക്ടർ മാർക്കറ്റിങ് റീബ തോമസ്, ഇരവിപുരം കൃഷി അസി. ഡയറക്ടർ അംബിക, ശക്തികുളങ്ങര കൃഷി ഓഫിസർ ടി. സജീവ്, അസി. കൃഷി ഓഫിസർ ജി. അജിത്കുമാർ, നിറവ് ഭാരവാഹികൾ, കർഷകർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.