45 സ്കൂളുകളിലെ 2000 നവാഗതർക്ക് 'ഒരു കുടയും കുഞ്ഞ് ബാഗും'

വർക്കല: 45 സ്കൂളുകളിലായി ഒന്നാം ക്ലാസിൽ പുതുതായെത്തുന്ന രണ്ടായിരത്തോളം കുരുന്നുകൾക്ക് ഇക്കുറിയും 'ഒരു കുടയും കുഞ്ഞ് ബാഗും'പദ്ധതി നടപ്പാക്കുന്നു. വർക്കല എസ്.എൻ കോളജിലെ പൂർവ വിദ്യാർഥികളുടെ യു.എ.ഇ ചാപ്റ്ററി​െൻറ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. തുടർച്ചയായ എട്ടാം വർഷത്തിലേക്കെത്തിയ പദ്ധതി വരും വർഷങ്ങളിൽ കൂടുതൽ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഭാരവാഹികളായ ഷൈൻ ചന്ദ്രസേനൻ, അനീഷ് ഭാസി, നിബു പേരേറ്റിൽ എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.