ഉപജില്ലാതല പ്രവേശനോത്സവം

കിളിമാനൂർ: നഗരൂർ പഞ്ചായത്തിലെ പേരൂർ വടേശ്ശരി ഗവ. സ്കൂളിൽ നടക്കും. സ്കൂളിലെ ശതാബ്ദി സ്മാരക മന്ദിരത്തി​െൻറ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. വെള്ളിയാഴ്ച രാവിലെ 10ന് നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. രഘുവി​െൻറ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ, ശതാബ്ദി സ്മാരക മന്ദിരം ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീജാ ഷൈജുദേവ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ബി.പി. മുരളി മുഖ്യപ്രഭാഷണം നടത്തും. പ്രതിഭകളെ ജില്ലാ പഞ്ചായത്തംഗം ഡി. സ്മിത ആദരിക്കും. പഠനോപകരണങ്ങളുടെയും യൂണിഫോമി​െൻറയും വിതരണം ബ്ലോക്ക് പഞ്ചായത്തംഗം എൻ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.