കുളത്തൂപ്പുഴ മത്സ്യ വിത്തുൽപാദന കേന്ദ്രം ഉദ്ഘാടനം ഇന്ന്

കുളത്തൂപ്പുഴ: സംസ്ഥാന സർക്കാർ സഹകരണത്തോടെ ജില്ലാ പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി കുളത്തൂപ്പുഴയിൽ ഒന്നാം ഘട്ട നിർമാണം പൂർത്തിയാക്കിയ ആധുനിക മത്സ്യ വിത്തുൽപാദന വിപണന കേന്ദ്ര (ഹാച്ചറി) ത്തി​െൻറ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് മൂന്നരക്ക് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിർവഹിക്കും. തീരപ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി സംസ്ഥാനത്ത് ആദ്യമായി കിഴക്കൻ മലയോര മേഖലയിൽ സർക്കാർ സംരംഭമായി സ്ഥാപിച്ച പൊതുമേഖലാ മത്സ്യ വിത്തുൽപാദന കേന്ദ്രമാണ് കുളത്തൂപ്പുഴ നെടുവന്നൂർ കടവിൽ നിർമാണം പൂർത്തിയായത്. 2016 ആഗസ്റ്റിൽ കുളത്തൂപ്പുഴയിൽ ആരംഭിച്ച പദ്ധതിയുടെ ഒന്നാംഘട്ട നിർമാണ പ്രവർത്തനങ്ങളാണ് പൂർത്തിയായത്. 13 കോടി മുതൽ മുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടമായി മത്സ്യക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ചെറുതും വലുതുമായ 21 കുളങ്ങളും ഓഫിസ് കെട്ടിടവുമാണ് നാലു കോടി ചെലവിൽ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. വർഷം 80 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതുവഴി ജില്ലക്ക് ആവശ്യമായ മത്സ്യക്കുഞ്ഞുങ്ങളെ മുഴുവൻ നൽകാൻ കഴിയുമെന്നതിനു പുറമെ സമീപ ജില്ലകളിലേക്കും മത്സ്യ ക്കുഞ്ഞുങ്ങളെ പിപണനം ചെയ്യുന്നതിനും മേത്സ്യാൽപാദന മേഖലയിൽ അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കി സ്വയം പര്യാപ്തത കൈവരിക്കുന്നതിനും കഴിയും. ആദ്യ ഘട്ടത്തിൽ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനാവശ്യമായ വിധത്തിൽ 120 ചതുരശ്രമീറ്റർ വിസ്തീർണമുള്ള ആറ് ടാങ്കുകളും 78 ചതുരശ്രമീറ്റർ വിസ്തീർണമുള്ള ആറ് നഴ്സറി ടാങ്കുകളും ചെറുമത്സ്യക്കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനായി എട്ട് ചതുരശ്രമീറ്റർ വിസ്തീർണമുള്ള ഒമ്പത് ടാങ്കുകളുമാണ് നിർമാണം പൂർത്തിയായിരിക്കുന്നത്. ഒപ്പം ഓഫിസ് േബ്ലാക്കും സജ്ജമായിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് മൂന്നരക്ക് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. രാജു അധ്യക്ഷത വഹിക്കും. എം.പിമാരായ എൻ.കെ. േപ്രമചന്ദ്രൻ, കെ. സോമപ്രസാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി, കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ എന്നിവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.