കുളത്തൂപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നന്നായി ജോലിചെയ്യുന്ന ജീവനക്കാർക്ക് കൃത്യനിർവഹണത്തിെൻറയും കാര്യക്ഷമതയുടെയും അടിസ്ഥാനത്തിൽ േഗ്രഡുകളും ഗുഡ്സർവിസ് എൻട്രികളും അവാർഡുകളും നൽകുന്നതിന് സർക്കാർ തീരുമാനിച്ചതായി മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. ആധുനിക സൗകര്യങ്ങളോടെ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് നിർമിച്ച ഓഫിസ് കം ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സർക്കാർ സർവിസിൽ കയറുമ്പോൾ കാട്ടുന്ന ഉത്സാഹവും നേടിയെടുക്കുന്ന സർപ്പേരും അവസാനംവരെ നിലനിർത്താൻ ജീവനക്കാർക്ക് സാധിക്കണം. തൊഴിലിൽ ഉത്തരവാദിത്തവും കൃത്യതയും പാലിക്കാത്തവർക്കെതിരെ കർശനനടപടി ഉണ്ടാകും. ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ സാമ്പത്തികവർഷം 90 ശതമാനം ഫണ്ടുവിനിയോഗവും 70 ശതമാനത്തിന് മുകളിൽ നികുതി പിരിക്കുന്നതിനും കഴിഞ്ഞതിന് പിന്നിൽ ജീവനക്കാരുടെ ആത്മാർഥതയാണെന്നും ഈ വർഷം നൂറുശതമാനം നികുതിപിരിവും ഫണ്ടുവിനിയോഗവുമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. കോമേഴ്സ്യൽ കോംപ്ലക്സിെൻറ ഉദ്ഘാടനം മന്ത്രി കെ. രാജു നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. നളിനിയമ്മ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രഞ്ജു സുരേഷ്, ജില്ല പഞ്ചായത്ത് അംഗം ഷീജ. കെ. ആർ, സ്ഥിരംസമിതി അധ്യക്ഷരായ റെജി ഉമ്മൻ, പി. ലൈലാബീവി, ജി. സിന്ധു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജി. രവീന്ദ്രൻ പിള്ള, മിനിറോയ്, സുനിത, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി എ. ഹാഷിം എന്നിവർ സംബന്ധിച്ചു. പൊതുമരാമത്ത് എൻജിനീയറെ ആദരിച്ചു കുളത്തൂപ്പുഴ: ഗ്രാമപഞ്ചായത്ത് ഓഫിസ് കം ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം ഒന്നരവർഷത്തിനുള്ളിൽ പൂർത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങിയതിനുപിന്നിൽ അർപ്പണ ബോധത്തോടെ പ്രവർത്തിച്ച പൊതുമരാമത്ത് എൻജിനീയറെ ഗ്രാമപഞ്ചായത്ത് ആദരിച്ചു. വ്യാഴാഴ്ച കുളത്തൂപ്പുഴയിൽ സംഘടിപ്പിച്ച ഉദ്ഘാടനചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീൽ ഗ്രാമപഞ്ചായത്തിെൻറ ഉപഹാരം പൊതുമരാമത്ത് എൻജിനീയർ വൈശാഖന് കൈമാറി. സാധാരണ സർക്കാർ നിർമാണ പ്രവർത്തനങ്ങൾ അനന്തമായി നീളുന്ന പ്രവണത ഏറെയുണ്ടെന്നും ഇതിൽ നിന്നെല്ലാം വ്യത്യസ്ഥമായി കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫിസ് കോംപ്ലക്സ് നിർമാണം നിശ്ചിത സമയത്തിനുള്ളിൽ പൂർത്തീകരിച്ചത് അഭിനന്ദനാർഹമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. സമയബന്ധിതമായി നിർമാണം പൂർത്തീകരിച്ച കരാറുകാരനെയും അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.