തിരുവനന്തപുരം: കടലാക്രമണ മേഖലയായ വലിയതുറ, ബീമാപള്ളി, ശംഖുംമുഖം, പൂന്തുറ എന്നിവിടങ്ങളിലെ സർക്കാർ പുനരധിവാസം തൃപ്തികരമല്ലെന്നും പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. അഞ്ച് വർഷം മുമ്പ് വീട് നഷ്ടപ്പെട്ടവരെ ഇതുവരെയും പുനരധിവസിപ്പിച്ചിട്ടില്ല. സർക്കാർ അർഹത ലിസ്റ്റ് തയാറാക്കിയതിന് ശേഷവും വീട് നഷ്ടപ്പെട്ടവരെയും ഉൾപ്പെടുത്തി പട്ടിക പുനഃക്രമീകരിക്കണം. സൗജന്യ റേഷൻ പ്രഖ്യാപനത്തിൽ ഒതുങ്ങാതെ എല്ലാ കുടുംബങ്ങൾക്കും ലഭിെച്ചന്ന് ഉറപ്പുവരുത്തുണം. തഹസിൽദാർ, വില്ലേജ് ഓഫിസർ എന്നിവരുടെ നേതൃത്വത്തിൽ നഷ്ടങ്ങളുടെ കണക്ക് എടുക്കണമെന്നും കടലാക്രമണ പ്രദേശങ്ങൾ സന്ദർശിച്ച അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷെഫീഖ്, അസിസ്റ്റൻറ് സെക്രട്ടറി മിർസാദ് റഹ്മാൻ, ജില്ലാ പ്രസിഡൻറ് എൻ.എം. അൻസാരി, ജനറൽ സെക്രട്ടറി അനിൽകുമാർ, സെക്രട്ടറി ഷറഫുദ്ദീൻ കമലേശ്വരം, മണ്ഡലം പ്രസിഡൻറ് ജോസഫ് പാലേലി, കമ്മിറ്റി അംഗം എം.എ. ജലാൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.