രണ്ടുകിലോ കഞ്ചാവ​ുമായി മൂന്നുപേർ പിടിയിൽ

കരുനാഗപ്പള്ളി: . കരുനാഗപ്പള്ളി, കൊല്ലം ഭാഗങ്ങളിൽ കഞ്ചാവ് കച്ചവടം നടത്തുന്ന കരുനാഗപ്പള്ളി കല്ലേലിഭാഗം ഷംനാദ് മനസിലിൽ സലീം (52), ഭാര്യ ബീന (45) എന്നിവരും ഇവർക്ക് കഞ്ചാവ് വിൽപന നടത്തുന്ന കല്ലേലിഭാഗം തോപ്പിൽ ലക്ഷം വീട്ടിൽ നിസാറുമാണ്(38) പിടിയിലായത്. വ്യാഴാഴ്ച രാവിലെ മൂവരും കഞ്ചാവുമായി ഓട്ടോയിൽ പോകുമ്പോഴാണ് പിടിയിലായത്. കരുനാഗപ്പള്ളി എക്സൈസ് േറഞ്ച് ഇൻസ്‌പെക്ടർ എ. ജോസ് പ്രതാപി​െൻറ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഷാഡോ എക്സൈസ് അംഗങ്ങളായ വിജു, എസ്. ശ്യാംകുമാർ, സജീവ്കുമാർ എന്നിവരും പ്രിവൻറിവ് ഓഫിസർമാരായ ഹരികൃഷ്ണൻ, സുരേഷ്കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ വിജു, എസ്. ശ്യാംകുമാർ, സജീവ്കുമാർ, വുമൻ സിവിൽ എക്സൈസ് ഓഫിസർമാരായ റാസ്മിയ, ശ്രീമോൾ എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.