നാഗർകോവിൽ: വേനലവധിക്കുശേഷം കന്യാകുമാരി ജില്ലയിൽ സർക്കാർ സ്കൂളുകൾ വെള്ളിയാഴ്ച തുറക്കും. സ്വകാര്യ സ്കൂളുകൾ തിങ്കളാഴ്ചയാണ് തുറക്കുക. സ്കൂളുകളിൽ കുട്ടികൾക്ക് സൗജന്യ പാഠപുസ്തകങ്ങളും നോട്ട് ബുക്കുകളും യൂനിഫോമുകളും വിതരണം ചെയ്യും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ചീഫ് എജുക്കേഷൻ ഓഫിസർ അറിയിച്ചു. ഈ വർഷം മുതൽ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത്, പ്ലസ് വൺ ക്ലാസുകളിൽ പുതിയ സിലബസിലാണ് പുസ്തകങ്ങൾ തയാറാക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.