നോമ്പി​െൻറ നല്ല ശീലങ്ങളുമായി കുട്ടികൾ വിദ്യാലയങ്ങളിലേക്ക്

ബാലരാമപുരം: വേനലവധിക്കാലത്ത് വന്ന റമദാൻ പകർന്നുനൽകിയ ആത്മീയതയുടെയും സഹജീവി സ്നേഹത്തി​െൻറയും വിട്ടുവീഴ്ചയുടെയും ത്യാഗത്തി​െൻറയും നല്ല ശീലങ്ങളും സാമൂഹികനന്മകളും ജീവിതത്തി​െൻറ ഭാഗമാക്കി കുട്ടികൾ വിദ്യാലയങ്ങളിലേക്ക്. രണ്ടുമാസത്തെ വേനലവധി കഴിഞ്ഞ് സ്കൂളിലെത്തുന്ന മുസ്ലിം വിദ്യാർഥികളിൽ മഹാഭൂരിപക്ഷവും നോമ്പുകാരാണ്. നോമ്പ് തുറയ്ക്കും രാത്രി നമസ്കാരങ്ങൾക്കും ആഘോഷപൂർവം പങ്കെടുക്കുന്ന വിദ്യാർഥികൾ ഗ്രാമ-നഗരങ്ങളിലെ വ്യത്യാസമില്ലാതെ പള്ളികളിലെ സ്ഥിരം കാഴ്ചയാണ്. ദാനധർമങ്ങളിലും പുണ്യകർമങ്ങളിലും മുതിർന്നവർക്കൊപ്പം സജീവ സാന്നിധ്യമാണ് വിദ്യാർഥികൾ. ഉച്ചഭക്ഷണമൊഴിവാക്കി സ്കൂളിലെത്തുന്ന കൂട്ടുകാർക്കൊപ്പം ഭക്ഷണമുപേക്ഷിക്കുകയും നോമ്പ് പിടിക്കുകയും ചെയ്യുന്ന സഹപാഠികളും വിരളമല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.