തിരുവനന്തപുരം: വൈദ്യുതി കണക്ഷനിൽനിന്ന് തീപടർന്ന് വീട് പൂർണമായും നശിച്ചു. വീട്ടുകാർ ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. വീട്ടിലുണ്ടായിരുന്ന വളർത്തുനായ് തീയിൽപെട്ട് ചത്തു. വ്യാഴാഴ്ച പുലർച്ച നാലിനാണ് കൊച്ചുവേളി കരിക്കകം വിനായകനഗർ ടി.സി 91-132ൽ സത്യഭാമയുടെ വീടാണ് നശിച്ചത്. സത്യഭാമയും മകൻ സജീവനും തൊട്ടടുത്ത ബന്ധുവിെൻറ വീട്ടിലാണ് രാത്രി കഴിഞ്ഞിരുന്നത്. വീട്ടിലേക്ക് നൽകിയിരുന്ന താൽക്കാലിക കണക്ഷനിൽ നിന്നാണ് ഷോർട്ട് സർക്യൂട്ട് ഉണ്ടായത്. രേഖകളും 22000 രൂപയും വസ്ത്രങ്ങളും ഉൾപ്പെടെ മുഴുവൻ സാധനങ്ങളും കത്തിനശിച്ചു. പുലർച്ചെ തീയും പുകയും കണ്ട സമീപവാസികളാണ് അഗ്നിശമനസേനയെ വിവരം അറിയിച്ചത്. ശക്തമായ തീയിലും പുകയിലുമാണ് വീട്ടിൽ കെട്ടിയിട്ടിരുന്ന വളർത്തുനായ ചത്തത്. ഏഴുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമികനിഗമനം. ചാക്ക അഗ്നിശമനസേനയിൽനിന്ന് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ ജയചന്ദ്രെൻറ നേതൃത്വത്തിലുള്ള രണ്ട് യൂനിറ്റ് എത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീകെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.