വര്‍ക്കല: കാപ്പില്‍ ബീച്ചിന് സമീപം യുവതിയെയും സുഹൃത്തിനെയും ആക്രമിച്ച് പരിക്കേൽപിച്ച ശേഷം ഒന്നരപ്പവെൻറ സ്വര്‍ണമാലയും മൊബൈൽ ഫോണും കവർന്നു. ബീച്ചിന് സമീപത്തെ കാറ്റാടിമരക്കൂട്ടം ഭാഗത്ത് ഇരിക്കുകയായിരുന്ന തിരുവനന്തപുരം സ്വദേശിയായ യുവതിയെയും സുഹൃത്തിനെയുമാണ് നാലംഗസംഘം ആക്രമിച്ചത്. കഴിഞ്ഞദിവസം വൈകീട്ട് മൂന്നോടെയാണ് ആക്രമണമുണ്ടായത്. ഇവരെ മര്‍ദിച്ച ശേഷം യുവതിയുടെ കഴുത്തില്‍കിടന്ന മാല പൊട്ടിച്ചെടുക്കുകയും കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോൺ ബലമായി പിടിച്ചുപറിക്കുകയും ചെയ്തു. സംഭവം അറിഞ്ഞയുടൻ അയിരൂര്‍ പൊലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമിസംഘം രക്ഷപ്പെടുകയായിരുന്നു. കാപ്പില്‍തീരം കേന്ദ്രീകരിച്ച് അടുത്തിടെയായി സാമൂഹികവിരുദ്ധശല്യം വർധിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.