കുമാരി സംഘം പ്രവർത്തകയോഗം

ചാത്തന്നൂർ: ഗുരുദർശനവും സന്ദേശവും ഉൾക്കൊണ്ട് മുന്നോട്ട് പോകുകയാണ് കാലഘട്ടത്തി​െൻറ വെല്ലുവിളി അതിജീവിക്കാനുള്ള ഏക മാർഗമെന്ന് എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂനിയൻ പ്രസിഡൻറ് ബി.ബി. ഗോപകുമാർ പറഞ്ഞു. യൂനിയ​െൻറ നേതൃത്വത്തിൽ രൂപവത്കരിച്ച കുമാരി സംഘം പ്രഥമ പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിതാസംഘം പ്രസിഡൻറ് ശോഭന ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. ബി. സജൻലാൽ, കെ. നടരാജൻ, ആർ. ഗാന്ധി, ആർ. അനിൽകുമാർ, പി.ആർ. സജീവൻ എന്നിവർ സംസാരിച്ചു. ബീനാ പ്രശാന്ത് സ്വാഗതവും അശ്വിനി പള്ളിമൺ നന്ദിയും പറഞ്ഞു. സർക്കാർ കേരളത്തെ അധഃപതിപ്പിച്ചു -പ്രേമചന്ദ്രൻ ചാത്തന്നൂർ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന സ്ഥിതിയിലേക്ക് സംസ്ഥാന സർക്കാർ സാംസ്കാരിക കേരളത്തെ അധഃപതിപ്പിെച്ചന്ന് എൻ.കെ. പ്രമേചന്ദ്രൻ എം.പി. ആർ.എസ്.പി ആദിച്ചനല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ബേബിജോൺ ജന്മശതാബ്ദി ആഘോഷവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ അതിന് കഴിയാതെ വന്നപ്പോൾ എല്ലാം പൊലീസുകാരുടെ തലയിൽ കെട്ടിവെച്ച് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നു. ഇത് മുഖ്യമന്ത്രിക്ക് ഭൂഷണമല്ല. ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്തി ഭരണം നടത്തുവാൻ കഴിവില്ലാത്തവർ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനം ഒഴിയണമെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.പി ജില്ലാ കമിറ്റിയംഗം പ്ലാക്കാട് ടിങ്കു അധ്യക്ഷത വഹിച്ചു. കിടപ്പുരോഗികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണവും പഠനോപകരണ വിതരണവും സംസ്ഥാന കമിറ്റിയംഗം ജി. രാജേന്ദ്രപ്രസാദ് നിർവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്കുള്ള ഉപഹാരങ്ങൾ എം.പി നൽകി. തൊഴിലുറപ്പ് തൊഴിലാളി യൂനിയൻ ചാത്തന്നൂർ മണ്ഡലം പ്രസിഡൻറ് സുഭദാമ്മ, ജെ. രാധാകൃഷ്ണൻ, കെ.എം. മോഹനൻ, സുജനൻപിള്ള, എ.എൻ. രമാദേവി, ഗീത ശിവൻകുട്ടി, ഷാലു വി. ദാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.