കൂടുതൽ വിദ്യാർഥികളെ പ്രവേശിപ്പിച്ച് പട്ടം സെൻറ്മേരീസ് റെക്കോഡ് ഭേദിച്ചു

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങൾക്ക് മാതൃകയായി പട്ടം സ​െൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ 2250 വിദ്യാർഥികൾക്ക് പ്രവേശനം നൽകി ജില്ലയിൽ ഒന്നാമതായി. അഞ്ച്, എട്ട് ക്ലാസുകളിൽ പ്രവേശനത്തിന് ഇനിയും വിദ്യാർഥികൾ അപേക്ഷക്കായി എത്തുന്നുവെന്ന് പ്രിൻസിപ്പൽ ഫാ. സി.സി. ജോണും ഹെഡ്മാസ്റ്റർ എബി എബ്രഹാമും പറഞ്ഞു. പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേക പഠനസൗകര്യം ഒരുക്കിക്കഴിഞ്ഞു. ഭാഷാനൈപുണ്യം വർധിപ്പിക്കാൻ അഞ്ചാം ക്ലാസ് മുതൽ പ്രത്യേക പരിപാടികൾ ആരംഭിക്കുന്നതായി പ്രിൻസിപ്പൽ ഫാ. സി.സി. ജോൺ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ഹലോ ഇംഗ്ലീഷ്, മലയാള തിളക്കം, മധുരം ഗണിതം തുടങ്ങിയ പരിപാടികളോടൊപ്പം തനത് പ്രവർത്തനങ്ങൾക്കും ഈ വർഷം തുടക്കംകുറിക്കും. ക്ലാസ് മുറികൾ ഹൈടെക് ആക്കുന്ന നടപടികൾ പുരോഗമിച്ചുവരുന്നു. അക്കാദമിക് മാസ്റ്റർ പ്ലാനിന് അനുസൃതമായി ഓരോ പ്രവർത്തനവും ചിട്ടപ്പെടുത്തുമെന്നും പ്രിൻസിപ്പൽ അറിയിച്ചു. കഴിഞ്ഞ അധ്യയന വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ 99.45 ശതമാനവും പ്ലസ് ടുവിന് 96 ശതമാനവും വിജയം നേടിയിരുന്നു. പുതുതായി പ്രവേശനം ലഭിച്ച വിദ്യാർഥികളെ വെള്ളിയാഴ്ച മേയർ വി.കെ. പ്രശാന്ത് സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.