ചവറ: കെ.എം.എം.എല്ലിൽ നടക്കുന്ന വികസനപ്രവർത്തന ചടങ്ങുകളിൽനിന്ന് യു.ടി.യു.സിയെയും ആർ.എസ്.പിയെയും മനപ്പൂർവം ഒഴിവാക്കുന്നുവെന്ന് എ.കെ. പ്രേമചന്ദ്രൻ എം.പി. യു.ടി.യു.സിയുടെ നേതൃത്വത്തിൽ കമ്പനിക്ക് മുന്നിൽ നടന്ന പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞവർഷം 157 കോടി രൂപ ലാഭമുണ്ടായത് ഉൽപാദനം കൂടിയത് കൊണ്ടല്ല. ചൈന ഉൽപാദനം കുറച്ചത് കൊണ്ടാണ്. അതുകൊണ്ട് വിപണിയിലുണ്ടായ വില വർധനവാണ് ലാഭത്തിന് കാരണമായത്. ഈ വസ്തുത മറച്ചുവെച്ചാണ് ലാഭങ്ങളുടെ കഥകൾ പുറത്തുവരുന്നെതന്നും അദ്ദേഹം പറഞ്ഞു. മുൻ മന്ത്രി ഷിബു ബേബിജോൺ അധ്യക്ഷതവഹിച്ചു. കമ്പനിയുടെ ലാഭം കൊണ്ടുള്ള ഗുണങ്ങൾ പ്രദേശവാസികൾക്കല്ല മറിച്ച് ജില്ലക്ക് പുറത്തുള്ള സ്ഥാപനങ്ങൾക്കും സംഘടനകൾക്കുമാണെന്ന് ഷിബു ബേബിജോൺ പറഞ്ഞു. എ.എം. സാലി, സി.പി. ഉണ്ണികൃഷ്ണൻ, ജസ്റ്റിൻ ജോൺ, കോക്കാട്ട് റഹീം, എസ്. ശോഭ, റോബിൻ ഫെറിയ, കോയാകുട്ടി, ശങ്കരനാരായണപിള്ള, മുജീബ്, അനൂപ്, ജയപ്രസാദ്, സുരാജ്, മനോജ് പോരൂക്കര, രതീഷ്, വേണു, പുന്തല ബാബു, സെബാസ്റ്റ്യൻ വാലൈൻറൻ, വാഹിദ് എന്നിവർ സംസാരിച്ചു. ആ പരിശീലകൻ ഇത്തവണ ഇല്ല ഇരവിപുരം: സ്കൂളുകളിലെ പ്രവേശനോത്സവഗാനം പരിശീലിപ്പിച്ചിരുന്ന സംഗീത അധ്യാപകൻ നൗഷാദ് ബാബു വിരമിച്ചു. 30 വർഷത്തെ സംഗീത അധ്യാപകവൃത്തിക്കുശേഷം തട്ടാമലയിലെ ഇരവിപുരം ഗവ.വൊക്കേഷനൽ ഹയർസെക്കൻററി സ്കൂളിൽനിന്ന് അദ്ദേഹം കഴിഞ്ഞദിവസം പടിയിറങ്ങി. വിധി നൽകിയ വികലാംഗത്വത്തെ സംഗീതത്തിലൂടെ തോൽപിച്ചയാളാണ് നൗഷാദ് ബാബു. 1921 എന്ന മലയാള ചലച്ചിത്രത്തെ ഹിറ്റാക്കിയ 'മുത്തു നവരത്ന മുഖം കണ്ടിട്ടും മയിലാളെ' എന്ന ഗാനം കേട്ടിട്ടുള്ളവർക്കാർക്കും നൗഷാദ് ബാബു എന്ന ഗായകനെ മറക്കാനാകില്ല. 1989ൽ കൊടുവിള എൽ.പി.എസിൽ സംഗീത അധ്യാപകനായി സർവിസിൽ പ്രവേശിച്ച ഇദ്ദേഹം കൊല്ലം ഗവ.ടി.ടി.ഐയിലും മുളങ്കാടകം ഹൈസ്കൂളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തട്ടാമല സ്കൂളിൽതന്നെ 22 വർഷം സേവനം അനുഷ്ഠിച്ചശേഷമാണ് വിരമിച്ചത്. 1993ൽ ഏറ്റവും നല്ല സംഗീത അധ്യാപകനുള്ള സംസ്ഥാന അവാർഡും ഗുരുശ്രേഷ്ഠ അവാർഡും ഉൾെപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മാപ്പിള കലാ അക്കാദമിയുടെ വൈസ് പ്രസിഡൻറായും പ്രവർത്തിച്ചുവരുന്നു. പാട്ടുകാരിയായ മകൾ പർവീൺ ഫാത്തിമയും സംഗീത അധ്യാപികയാകാൻ തയാറെടുക്കുകയാണ്. സർവിസിൽനിന്ന് വിരമിച്ചതിനാൽ കുട്ടികളെ സംഗീതം പഠിക്കുന്നതിനൊപ്പം സ്വന്തം ഗാനമേള ട്രൂപ് സജീവമാക്കാനുമാണ് അദ്ദേഹത്തിെൻറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.