പണ്ഡിതർ വിളക്കിത്തല നായർ ജില്ലാ സമ്മേളനം

തിരുവനന്തപുരം: മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. സംഘടിച്ച് ശക്തരായാലേ ആവശ്യങ്ങൾ നേടിയെടുക്കാൻ കഴിയൂവെന്നും സംവരണം ആവശ്യപ്പെടുന്നത് സമുദായത്തി​െൻറ ന്യായമായ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സമുദായത്തിലെ നിർധനരായ രോഗികൾക്കുള്ള ചികിത്സാ ഫണ്ട് വിതരണംചെയ്തു. എം.എൽ.എമാരായ സി.കെ. ഹരീന്ദ്രൻ, ആൻസലൻ, വിൻസൻറ് എന്നിവർ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അഭിനന്ദിക്കുകയും പഠനോപകരണവിതരണം നിർവഹിക്കുകയും ചെയ്തു. തിരുമല വിജയകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നേമം സുരേഷ് സ്വാഗതം പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി മഞ്ചവിളാകം ജയകുമാർ, ശിവസേന ജില്ലാ പ്രസിഡൻറ് പെരിങ്ങമ്മല അജി, സംസ്ഥാന പ്രസിഡൻറ് മംഗലയ്ക്കൽ അശോകൻ, സംസ്ഥാന സെക്രട്ടറി കോട്ടയം അനിൽ, നെയ്യാറ്റിൻകര താലൂക്ക് യൂനിയൻ പ്രസിഡൻറ് വെള്ളറട ചന്ദ്രബാബു, മഹിളാസംഘം ജില്ലാ സെക്രട്ടറി ആര്യനാട് വാസന്തി, ജില്ലാ പ്രസിഡൻറ് കള്ളിക്കാട് ബിന്ദു, ബാലസംഘം ജില്ലാ കോഒാഡിനേറ്റർ രാജേഷ് ശങ്കരി, ജില്ലാ സെക്രട്ടറി തിരുമല വിജയകുമാർ, ഡയറക്ടർ ബോർഡ് മെംബർമാരായ കള്ളിക്കാട് മനു, സജീവ് ലാൽ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.