'ഓര്‍മത്താളുകള്‍' പ്രകാശനം ചെയ്തു

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി ലൈബ്രറിയുടെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള സുവനീര്‍ 'ഓര്‍മത്താളുകള്‍' പ്രകാശനംചെയ്തു. മന്ത്രി തോമസ് ഐസക് മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡി. ബാബു പോളിന് നല്‍കിയാണ് പ്രകാശനം നിർവഹിച്ചത്. നിശ്ചിത സമയപരിധി തീരുമാനിച്ച് ലൈബ്രറിയുടെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയണമെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി. ചെറിയ പ്രസാധകരുടെ പുസ്തകങ്ങള്‍, സംഘടനകളുടെയും മറ്റും സുവനീറുകള്‍ എന്നിവ ഉള്‍പ്പെടുന്ന സാഹിത്യം ശേഖരിക്കുന്നത് ലൈബ്രറിക്ക് മുതല്‍ക്കൂട്ടാകും. ലൈബ്രറിയുടെ ഉയര്‍ച്ചക്ക് വ്യക്തമായ രൂപരേഖ തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കണം. രാജ്യത്തെ ഏറ്റവും വലിയ ലൈബ്രറിയെന്ന് അഭിമാനിക്കാവുന്ന തരത്തില്‍ വളരാന്‍ സര്‍വകലാശാല ലൈബ്രറിക്ക് കഴിയണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലൈബ്രറി പഠനവിഭാഗവും ലൈബ്രറിയും വിഭജിച്ചതിനെ കുറിച്ച് പുനരാലോചിക്കണമെന്ന് ഡോ. ഡി. ബാബുപോള്‍ പറഞ്ഞു. സര്‍വകലാശാല ലൈബ്രറിയില്‍ പുസ്തകമെടുക്കാന്‍ വന്നത് മുതലുള്ള ഓര്‍മകളും അദ്ദേഹം പങ്കുെവച്ചു. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ലൈബ്രറിയില്‍നിന്ന് വിരമിക്കുന്ന ലൈബ്രേറിയ​െൻറ ചുമതല വഹിക്കുന്ന ഹംസ, ഡെപ്യൂട്ടി ലൈബ്രേറിയന്‍ ടി.കെ. സുജിതകുമാരി എന്നിവര്‍ക്ക് മന്ത്രി ഉപഹാരങ്ങള്‍ നൽകി. ഒ.എന്‍.വി ഗ്രന്ഥസൂചി ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന് നല്‍കി വൈസ് ചാന്‍സലര്‍ പ്രകാശനം ചെയ്തു. മൂന്ന് ഭാഗങ്ങളാണ് സുവനീറിനുള്ളത്. അസി. ലൈബ്രേറിയന്‍ ഡോ. ടി. അജികുമാരി, ഓറിയൻറല്‍ ഫാക്വല്‍റ്റി ഡീന്‍ സി.ആര്‍. പ്രസാദ്, കവി സുമേഷ് കൃഷ്ണന്‍, ഗവേഷക യൂനിയന്‍ ചെയര്‍മാന്‍ വിഷ്ണു എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.