തെരുവുനായ് വന്ധ്യംകരണം: ഉദ്യോഗസ്​ഥ വീഴ്​ചയിൽ പദ്ധതി പാളി

തിരുവനന്തപുരം: ഒരു കോടിയോളം രൂപ വകയിരുത്തിയിട്ടും കോർപറേഷ​െൻറ തെരുവുനായ് വന്ധ്യംകരണ പ്രവർ‌ത്തനങ്ങൾക്ക് ഒച്ചിഴയും വേഗം. മറ്റ് തദ്ദേശസ്ഥാപനങ്ങൾ കാര്യക്ഷമമായി പദ്ധതി മുേന്നാട്ടുകൊണ്ടുപോകുേമ്പാഴാണ് കോർപറേഷൻ ഇക്കാര്യത്തിൽ അലംഭാവം കാട്ടുന്നത്. പദ്ധതി നടത്തിപ്പി​െൻറ ചുമതലയുള്ള വെറ്ററിനറി ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ കൃത്യവിലോപമാണ് വിനയായതെന്ന പരാതി ഉയർന്നതി​െൻറ അടിസ്ഥാനത്തിൽ ഡോക്ടറെ സ്ഥലം മാറ്റി. കണ്ണൂർ ഇരിട്ടിയിലേക്കാണ് ഡോക്ടറെ സ്ഥലം മാറ്റിയിരിക്കുന്നത്. ഒരിടവേളക്കുശേഷം വീണ്ടും നഗരം തെരുവുനായ്ക്കളുടെ പിടിയിലമർന്നിരിക്കുകയാണ്. കാൽനട, വാഹന യാത്രക്കാർക്ക് ഒരുപോലെ ഭീഷണിയായി തെരുവുനായ്ക്കൾ ൈസ്വരവിഹാരം നടത്തുകയാണ്. തെരുവുനായ് വന്ധ്യംകരണം അവതാളത്തിലായതോടെ ഇതിനായി വാർഷികപദ്ധതിയിൽ വകയിരുത്തിയ തുക പ്രധാനമന്ത്രി ആവാസ് യോജന, ലൈഫ് പാർപ്പിട പദ്ധതി എന്നിവയിലേക്ക് വകമാറ്റി. വന്ധ്യംകരിച്ച നായ്ക്കളെ തിരിച്ചറിയുന്നതിനായി ലക്ഷങ്ങൾ മുടക്കി മൈക്രോചിപ്പും റീഡേഴ്സും വാങ്ങിയെങ്കിലും ഒരെണ്ണം പോലും ഉപയോഗിച്ചിട്ടില്ല. 2016- 2017 സാമ്പത്തികവർഷം ഒരുകോടി രൂപയാണ് തെരുവുനായ് വന്ധ്യംകരണ പ്രവർത്തനങ്ങൾക്കായി വകയിരുത്തിയത്. ആകെ ചെലവായത് 7,78,500 രൂപ മാത്രം. 2017-2018 സാമ്പത്തികവർഷം പദ്ധതിക്കായി വീണ്ടും രണ്ടുകോടി രൂപകൂടി വകയിരുത്തി. ഇതിൽ ചെലവഴിച്ചത് അഞ്ചുലക്ഷം രൂപ. 2016-2017 സാമ്പത്തികവർഷത്തെ സ്പിൽ ഓവർ തുകയായ 92,21,500 രൂപയിൽനിന്ന് ചെലവഴിച്ചത് 28,36,642 രൂപ. ആകെ മൂന്നുകോടി അനുവദിച്ചതിൽ ചെലവഴിച്ചത് വെറും 33,36,642 രൂപ. മിച്ചം വന്ന 2,66,63,342 രൂപയിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിവിധ ഭവനനിർമാണ പദ്ധതികൾക്കായി വകമാറ്റിയത്. കേന്ദ്ര സർക്കാറി​െൻറ പി.എം.എ.വൈ, സംസ്ഥാന സർക്കാറി​െൻറ ലൈഫ് പാർപ്പിട പദ്ധതി എന്നിവക്കായാണ് തുക വകമാറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.