മയ്യനാട്: ഇത്തവണയും താന്നി എൽ.പി.എസിലെ പ്രവേശനോത്സവത്തിൽ രണ്ടാം ക്ലാസുകാരായ ബ്ലെസനും ബ്ലെസിയും ബെറ്റ്സിയും താരങ്ങളാകും. മിനിറ്റുകളുടെ വ്യത്യാസത്തിൽ ജനിച്ചവരാണിവർ. മാതാവ് ബ്ലെയ്സി പ്രസവം കഴിഞ്ഞയുടൻ മരിച്ചു. പിതാവും ഇവരെ ഉപേക്ഷിച്ചു. അപ്പൂപ്പനും താന്നി വയലിൽ വീട്ടിലെ മത്സ്യത്തൊഴിലാളിയുമായ ജസ്റ്റിൻ, മത്സ്യകച്ചവടക്കാരിയായ അമ്മൂമ്മ ക്രിസ്റ്റീന എന്നിവരാണ് കുട്ടികളുടെ രക്ഷിതാക്കൾ. അമ്മൂമ്മക്കും അപ്പൂപ്പനും സുഖമില്ലാതായതോടെ വിദ്യാഭ്യാസചെലവിെൻറ കാര്യത്തിൽ ്ആശങ്ക നേരിട്ടിരുന്നു. എന്നാൽ കൂട്ടിക്കടയിലുള്ള മയ്യനാട് സർവിസ് സഹകരണ ബാങ്ക് അവരുടെ ആശങ്ക പരിഹരിക്കാൻ മുന്നോട്ടു വന്നിട്ടുണ്ട്. പരിസ്ഥിതി ക്വിസ് ശാസ്താംകോട്ട: പരിസ്ഥിതിദിനാചരണത്തിെൻറ ഭാഗമായി ഇടവനശേരി കവിത ലൈബ്രറിയുടെ അഭിമുഖ്യത്തിൽ ചൊവ്വാഴ്ച കുന്നത്തൂർ താലൂക്കിലെ യു.പി സ്കൂൾ വിദ്യാർഥികൾക്കായി പരിസ്ഥിതി ക്വിസ് സംഘടിപ്പിക്കും. ഒരു സ്കൂളിൽനിന്ന് രണ്ടുകുട്ടികൾ വീതമുള്ള ടീമുകൾക്ക് പെങ്കടുക്കാം. ഫോൺ: 9447886141.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.