ജോലിക്കെത്താതെ വേതനം: ഡി.വൈ.എഫ്.ഐ ഉപരോധസമരം നടത്തി

കാവനാട്: ശക്തികുളങ്ങര പണ്ടാഴ അംഗൻവാടിയിൽ ഹെൽപർ സ്ഥാനം വഹിക്കുന്ന കോർപറേഷൻ കൗൺസിലർ കൂടിയ മീനാകുമാരി കഴിഞ്ഞ ആറുമാസമായി ജോലിക്കെത്താതെ വേതനം കൈപ്പറ്റുന്നതായി ആരോപിച്ച് ഡി.വൈ.എഫ്.ഐ അഞ്ചാലുംമൂട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അംഗൻവാടിയിൽ ഉപരോധസമരം നടത്തി. ഇതുസംബന്ധിച്ച് അധികൃതർക്ക് പരാതി നൽകിയതായി സമരക്കാർ പറഞ്ഞു. യു.ഡി.എഫിലെ ആർ.എസ്.പിയുടെ കൗൺസിലറാണ് മീനാകുമാരി. ഉപരോധത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ. രാജേഷ്, അഞ്ചാലുംമൂട് ബ്ലോക്ക് സെക്രട്ടറി അനിൽ, പ്രശാന്ത്, സനൂഷ്, കിരൻ, രാജ്കുമാർ, മത്യാസ് എന്നിവർ പങ്കെടുത്തു. കുരുന്നുകൾക്കായി ബാല കലാമേള പന്മന: പഞ്ചായത്ത് പരിധിയിലെ 51 അംഗൻവാടികളിലെ കുരുന്നുകളെ സംഘടിപ്പിച്ച് ബാലകലാമേള നടത്തി. അംഗൻവാടികളിൽനിന്ന് വിജയിച്ചവരെയാണ് പന്മന പഞ്ചായത്ത് സംഘടിപ്പിച്ച മേളയിൽ പങ്കെടുപ്പിച്ചത്. ചിറ്റൂർ യു.പി സ്കൂളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ കറുകത്തല ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമിറ്റി അധ്യക്ഷ മിനി ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ജെ. അനിൽ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. ഏറ്റവും കൂടുതൽ പോയൻറ് നേടിയ കൊല്ലക 71ാ നമ്പർ അംഗൻവാടിക്ക് പ്രത്യേക ഉപഹാരവും നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.