പൂന്തുറ: വിദ്യാർഥികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ പ്രഖ്യാപിച്ച സ്കൂള്‍ സേഫ്റ്റി ഓഫിസര്‍ നിർദേശം ഇത്തവണയും അവതാളത്തില്‍. കരിക്കകം സ്കൂള്‍ വാന്‍ അപകടത്തില്‍ നിരവധി കുരുന്നുകള്‍ മരിച്ചതിനെതുടര്‍ന്ന് എല്ലാ സ്കൂളുകളിലും സേഫ്റ്റി ഓഫിസര്‍മാരെ നിയോഗിക്കണമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ നല്‍കിയ നിർദേശമാണ് ഒാരോ അധ്യയനവര്‍ഷം ആരംഭിക്കുമ്പോഴും എങ്ങുെമത്താതെ പോകുന്നത്. പുതിയ അധ്യയനവര്‍ഷാരംഭത്തില്‍ തന്നെ സ്കൂളുകളില്‍ സേഫ്റ്റി ഓഫിസറെ നിയമിക്കണമെന്ന് ഉത്തരവ് എത്താറുണ്ടെങ്കിലും അധ്യാപനമൊഴികെയുള്ള ഉത്തരവാദിത്തങ്ങള്‍ വഹിക്കാന്‍ മിക്ക സ്കൂളുകളിലും അധ്യാപകര്‍ തയാറാകാത്തതാണ് നിയമനനിർദേശം നടപ്പാക്കുന്നതിെൻറ പ്രധാനതടസ്സം. സ്കൂളിനകത്തും പുറത്തും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സേഫ്റ്റി ഓഫിസര്‍മാരുടെ സേവനം അത്യാവശ്യമാണെന്ന് രക്ഷാകർതൃസംഘടനകള്‍ നേരേത്തതന്നെ ആവശ്യപ്പെട്ടിരുന്നു. സ്കൂളുകള്‍ക്ക് പുറത്ത് ലഹരിമാഫിയസംഘങ്ങള്‍ സജീവമാകുന്നത് രക്ഷാകര്‍ത്താക്കള്‍ ഭീതിയോടെയാണ് കാണുന്നത്. അതിനാല്‍ സേഫ്റ്റി ഓഫിസര്‍മാരുടെ സേവനം സ്കൂളുകളില്‍ അത്യാവശ്യമാണ്. വിദ്യാർഥികളുടെ സുരക്ഷിതയാത്രക്കും സേഫ്റ്റി ഓഫിസറുടെ സേവനം അനിവാര്യമാണ്. സ്കൂളില്‍നിന്ന് വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറക്കുന്നത് തടയാന്‍ സേഫ്റ്റി ഓഫിസര്‍ക്ക് കഴിയും. തീരദേശമേഖലയില്‍ സ്കൂള്‍ ഓട്ടം നടത്തുന്ന പല വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പോലും ഇല്ല. സ്കൂള്‍ ഓട്ടം നടത്തുന്ന ചില ഓട്ടോഡ്രൈവര്‍മാര്‍ തന്നെ സ്കൂളുകളില്‍ ലഹരിപദാർഥങ്ങള്‍ സപ്ലൈ ചെയ്യുന്ന അവസ്ഥയാണ്. കഴിഞ്ഞ അധ്യയനവര്‍ഷം പല സ്കൂളുകളിലും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്കൂളുകളില്‍ പരിശോധനക്ക് ആരെങ്കിലും എത്തിയാല്‍ എതെങ്കിലും ഒരു അധ്യാപകനെ ചൂണ്ടിക്കാട്ടി സേഫ്റ്റി ഓഫിസറാണെന്ന് പറഞ്ഞ് പ്രധാനാധ‍്യാപകര്‍ തടിയൂരാറാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.