പത്താംകല്ല്‌ ദേവാലയത്തില്‍ ജീവിത നവീകരണ ധ്യാനത്തിന്‌ തുടക്കം

തിരുനാള്‍ നാല് മുതല്‍ നെയ്യാറ്റിന്‍കര: പത്താംകല്ല്‌ തിരുഹൃദയ ദേവാലയത്തിലെ തിരുനാളിന്‌ മുന്നോടിയായി നടക്കുന്ന ജീവിത നവീകരണ ധ്യാനത്തിന്‌ തുടക്കമായി. ഞായറാഴ്ച വരെ തുടരുന്ന ധ്യാനത്തിന്‌ ചാലക്കുടി ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. ആൻറണി പയ്യപ്പിള്ളിയും സംഘവും നേതൃത്വം നല്‍കും. ജീവിത നവീകരണ ധ്യാനത്തി​െൻറ ഉദ്‌ഘാടനം വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്‌തുദാസ്‌ നിർവഹിച്ചു. തിങ്കളാഴ്ച വൈകീട്ട്‌ 6.30ന്‌ ഇടവക വികാരി ഫാ. റോബിന്‍ സി. പീറ്റര്‍ കൊടിയേറ്റ്‌ നിർവഹിക്കും. തുടര്‍ന്ന്‌, രൂപത ബിഷപ്‌ ഡോ. വിന്‍സ​െൻറ് സാമുവലി​െൻറ മുഖ്യ കാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി, രാത്രി ഒമ്പത് മുതല്‍ ക്രിസ്‌ത്യന്‍ മ്യൂസിക്കല്‍ ഷോ എന്നിവ നടക്കും. ആറിന് വൈകീട്ട്‌ ഫാ. ലോറന്‍സി​െൻറ നേതൃത്വത്തില്‍ സന്ധ്യാവന്ദനം തുടര്‍ന്ന്‌ ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം. ദേവാലയത്തില്‍നിന്ന്‌ ആരംഭിക്കുന്ന പ്രദക്ഷിണം മുന്നുകല്ലിൻമൂട്‌, ഊരൂട്ടുകാല കുരിശടിപള്ളി, കൊന്നമൂട്‌, കൊടങ്ങാവിള കുരിശടി, സ​െൻറ് ജോര്‍ജ് മലങ്കര ദേവാലയം, കൂട്ടപ്പന, നിംസ്‌ ആശുപത്രി ജങ്ഷന്‍ വഴി തിരികെ ദേവാലയത്തില്‍ എത്തിച്ചേരും. 10 ഞായറാഴ്‌ച ആഘോഷമായ തിരുനാള്‍ സമാപന സമൂഹദിവ്യബലി മുഖ്യ കാർമികന്‍ മോണ്‍. വിന്‍സ​െൻറ് കെ. പീറ്റര്‍, വചന സന്ദേശം ഫാ. റോബര്‍ട്ട്‌ വിന്‍സ​െൻറ് എന്നിവർ നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.