തിരുവനന്തപുരം: വേതന വർധനവ് ആവശ്യപ്പെട്ട് ബാങ്കിങ് മേഖലയിലെ ജീവനക്കാർ നടത്തുന്ന പണിമുടക്ക് രണ്ടാംദിനവും പൂർണം. ഒമ്പത് ബാങ്ക് യൂനിയനുകളുടെ സംയുക്ത വേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയനാണ് (യു.എഫ്.ബി.യു) സമരത്തിന് ആഹ്വാനം ചെയ്തത്. ഇടപാടുകൾ ഏറെക്കുറെ പൂർണമായി സ്തംഭിച്ചു. ബുധനാഴ്ച രാവിലെ ആരംഭിച്ച പണിമുടക്ക് വെള്ളിയാഴ്ച രാവിലെ ആറിനാണ് അവസാനിക്കുക. രണ്ട് ദിവസത്തെ പണിമുടക്കായതിനാൽ എ.ടി.എമ്മുകൾ മിക്കതും കാലിയായി. ഇലക്ട്രോണിക് മാർഗത്തിലൂെടയുള്ള ഇടപാടിന് കാര്യമായ തടസ്സം നേരിട്ടില്ല. ശമ്പള വിതരണത്തെ നേരിയതോതിൽ പണിമുടക്ക് ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.