പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

തിരുവനന്തപുരം: 'നിലവിളിക്കുന്ന നീതി നിർജീവമായ നീതി' എന്ന പേരിൽ കെവിൻ ജോസഫി​െൻറ ദുരഭിമാന കൊലയിൽ പ്രതിഷേധിച്ച് ഏകത പരിഷത് 'പ്രതിഷേധ കൂട്ടായ്മ' സംഘടിപ്പിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ പ്ലാച്ചിമട അജയൻ ഉദ്ഘാടനം ചെയ്തു. കേരളം ലജ്ജിച്ചു തലതാഴ്ത്തണമെന്നും കാപട്യങ്ങൾ അവസാനിപ്പിക്കണമെന്നും കുറ്റവാളികളെയും ഒത്താശചെയ്ത അധികാരികളെയും മാതൃകപരമായി ശിക്ഷിക്കണമെന്നും അതിന് ഏകത പരിഷത് മുന്നിൽനിന്ന് പ്രതിഷേധനിര കെട്ടിപ്പടുക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. സബീന ശശാങ്കൻ, എസ്. ഉദയകുമാർ, സി. പരശുരാമൻ, കാട്ടായിക്കോണം ശശിധരൻ, മുണ്ടേല ബഷീർ, ആർ.ആർ. സഞ്ജയ് കുമാർ എന്നിവർ സംസാരിച്ചു. പി.വൈ. അനിൽകുമാർ, മിനി മോഹൻ, പുഷ്പം, ഗോപകുമാർ കിണറ്റടി, അനിൽ രാമൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.