ലോക പുകയില വിരുദ്ധ ദിനാചരണം ശ്രീചിത്രാഹോമിൽ

തിരുവനന്തപും: കേരള ലഹരി നിർമാർജന സമിതി വഞ്ചിയൂർ ജനമൈത്രി പൊലീസുമായി സഹകരിച്ച് ശ്രീചിത്രാഹോമിൽ സംഘടിപ്പിച്ച ലോകപുകയില വിരുദ്ധ ദിനാചരണത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. ഷൈലജാ ബീഗം നിർവഹിച്ചു. സംസ്ഥാന പ്രസിഡൻറ് രാജൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. വർക്കിങ് പ്രസിഡൻറ് പനച്ചമൂട് ഷാജഹാൻ, എം.ഇ.എസ് ജില്ലാ പ്രസിഡൻറ് പ്രഫ. കെ.എ. ഹാഷിം, ശ്രീചിത്രാഹോം സൂപ്രണ്ട് കെ.കെ. ഉഷ, തെക്കൻസ്റ്റാർ ബാദുഷ, ഡോ. ഷാജി ജേക്കബ്, ജനമൈത്രി പൊലീസ് എ. ഷാജഹാൻ, കവികളായ കലാം െകാച്ചേറ, രാജൻ അരുവിക്കര, മണികണ്ഠൻ മണലൂർ, സരസ്വതി തോന്നയ്ക്കൽ, അമൃതകുമാർ, ലത അനന്തപുരി, ഷൈല ബാദുഷ, വിമൽ സ്റ്റീഫൻ എന്നിവർ സംസാരിച്ചു. പുകയിലക്കെതിരെ ഒരാഴ്ച നീളുന്ന ബോധവത്കരണ പരിപാടികൾ സംസ്ഥാനത്തുടനീളം സംഘടനയുടെ ജില്ലാ കമ്മിറ്റികൾ നടപ്പാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.