കൊച്ചുപള്ളിയിലെത്തുന്ന തീർഥാടകർക്ക് ജില്ലാ പഞ്ചായത്തിെൻറ വിശ്രമകേന്ദ്രം

നെയ്യാറ്റിൻകര: ലത്തീൻ രൂപതയിലെ പ്രധാന തീർഥാടന കേന്ദ്രമായ കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിലെ കൊച്ചുപള്ളിയിൽ വിശ്രമ കേന്ദ്രം തുറന്നു. ജില്ലാ പഞ്ചായത്തിന് കീഴിൽ 30 ലക്ഷം രൂപ വിനിയോഗിച്ചാണ് വിശ്രമകേന്ദ്രം നിർമിച്ചത്. പള്ളികമ്മിറ്റി വിട്ടുകൊടുത്ത സ്ഥലത്ത് രണ്ട് മുറികളും നാല് ശുചിമുറികളുമായാണ് വിശ്രമകേന്ദ്രം ഒരുക്കിയത്. തെക്കി​െൻറ കൊച്ച് പാദുവ എന്നറിയപ്പെടുന്ന കൊച്ചുപള്ളിയിലേക്ക് നാടി​െൻറ വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്ന ആയിരക്കണക്കിന് തീർഥാടകർക്ക് വിശ്രമകേന്ദ്രം വലിയ ആശ്വാസമാണെന്ന് ഇടവക വികാരി ഫാ. ജോയി മത്യാസ് പറഞ്ഞു. വിശ്രമകേന്ദ്രത്തി​െൻറ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു നിർവഹിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ എസ്.കെ. പ്രീജ, അതിയന്നൂർ പഞ്ചായത്ത് പ്രസിഡൻറ് ബി.ടി. ബീന, വി. രാജേന്ദ്രൻ, പി.കെ. രാജ് മോഹൻ, വി.കെ. അവനീന്ദ്രകുമാർ, എം. ചന്ദ്രബാബു, അതിയന്നൂർ ശ്രീകുമാർ, കൊടങ്ങാവിള വിജയകുമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.