പീഡനം: പ്രതി പിടിയില്‍

വെള്ളറട: പ്രായപൂര്‍ത്തികാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. മൈലച്ചല്‍ വലിയറക്കോണം വീട്ടില്‍ മനോജാണ് (23) അറസ്റ്റിലായത്. പാലക്കാട് സ്വദേശിനിയെ ഫേസ്ബുക്ക് വഴി പരിജയപ്പെട്ട് ഒരാഴ്ചകൂടെ താമസിപ്പിച്ചശേഷം കോലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. ഓട്ടോ ഡ്രൈവറായ മനോജ് പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് പ്രലോഭിച്ച് 21ന് വിളിച്ച് വരുത്തി കൂടെ താമസിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂടെതാമസിപ്പിച്ചാല്‍ പൊലീസ് പിടിക്കുമെന്ന് പറഞ്ഞ് 27ന് തിരിച്ചയച്ചു. എന്നാല്‍, സ്വീകരിക്കാന്‍ വീട്ടുകാര്‍ തയാറായില്ല. തുടര്‍ന്ന് തിരികെ എത്തിയ െപൺകുട്ടിയെ ഷാള്‍ കഴുത്തില്‍ ചുറ്റി കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ ഇടപെട്ട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്. പ്രതിയുടെ ഓട്ടോയും ബൈക്കും ആര്യങ്കോട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.