തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റ് സംഘടിപ്പിക്കുന്ന ഇഫ്താർ വിരുന്ന് കോവളം ലീല റാവീസിൽ വെള്ളിയാഴ്ച വൈകീട്ട് ആറിന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖർ എന്നിവർ പങ്കെടുക്കും. റമദാനോടനുബന്ധിച്ച് യു.എ.ഇ കോൺസുലേറ്റിെൻറയും യു.എ.ഇ റെഡ് ക്രസൻറിെൻറയും ആഭിമുഖ്യത്തിൽ പള്ളികളിലും യതീംഖാനകളിലും ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്തു വരുന്നതായും കോൺസുലേറ്റ് ജനറൽ ജമാൽ ഹുസൈൻ അൽസാബിയുടെ ഓഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.