കടയ്ക്കൽ: പുത്തനുടുപ്പും വർണക്കുടയുമായി കൂട്ടുകാരെല്ലാം പള്ളിക്കൂടത്തിൽ പോകുമ്പോൾ ആലിയ രോഗക്കിടക്കയിലാണ്. പുതിയ സ്കൂളിൽ ഒന്നാം ക്ലാസിൽ ചേരുന്നത് സ്വപ്നം കണ്ടിരിക്കുമ്പോഴാണ് ആലിയയോട് വിധി ക്രൂരത കാട്ടിയത്. മഞ്ഞപ്പാറ താളിക്കുഴി എഫ്.എസ് മൻസിലിൽ റഹിം-സബിത ദമ്പതികളുടെ ഇളയ മകളാണ് ആലിയ. മേയ് തുടക്കത്തിലാണ് അവൾക്ക് പനി ബാധിച്ചത്. വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും കുറഞ്ഞില്ല. പരിശോധനയിൽ ആലിയയുടെ കരളിെൻറ പ്രവർത്തനം തകരാറിലാണെന്ന് കണ്ടെത്തി. പരിശോധിച്ച ഡോക്ടറുടെ നിർദേശപ്രകാരം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അടിയന്തരമായി കരൾ മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. കരൾ നൽകാൻ മാതാപിതാക്കൾ തയാറായെങ്കിലും പരിശോധനയിൽ ചേർച്ചയില്ലെന്ന് വിധിയെഴുതി. തുടർപരിശോധനയിൽ ആലിയയുടെ മാതാവിെൻറ ഉമ്മയുടെ കരൾ ചേരുമെന്ന് കണ്ടെത്തി. അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്നും 45 ലക്ഷം രൂപ െചലവാകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇത്രയേറെ തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ കുഴങ്ങുകയാണ് കുടുംബം. പ്രവാസിയായിരുന്ന റഹിം ജോലി നഷ്ടപ്പെട്ടാണ് നാട്ടിലേക്ക് മടങ്ങിയത്. നിലമേൽ മാർക്കറ്റിൽ പച്ചക്കറി സ്റ്റാൾ നടത്തിയാണ് ഉപജീവനം. ആകെയുള്ള ഇരുപത് സെൻറ് സ്ഥലം ഈട് നൽകി വായ്പക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിലും ബാക്കി തുക കണ്ടെത്താൻ നെട്ടോട്ടമോടുകയാണ് റഹിം. സുമനസ്സുകളുടെ കനിവ് പ്രതീക്ഷിച്ച് എസ്.ബി.ഐ തട്ടത്തുമ്മല ബ്രാഞ്ചിൽ 67058466046 നമ്പറായി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.എസ്.ഇ കോഡ് SBIN 0070041. ഫോൺ: 9745274343.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.