പോത്തൻകോട്: ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളജിൽ എൻ.എസ്.എസ് യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ പുകയില വിരുദ്ധദിനം ആചരിച്ചു. ബോധവത്കരണ സെമിനാറിെൻറ ഉദ്ഘാടനം ശാന്തിഗിരി ഇൻസ്റ്റിറ്റൂട്ട് ഓഫ് ട്രെയ്നിങ് ആൻഡ് ഡെവലപ്മെൻറ് ഇൻചാർജ് സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. എ. വാസുകിദേവി അധ്യക്ഷത വഹിച്ചു. ഡോ. കെ. ജഗന്നാഥൻ, ഡോ. പി. ഹരിഹരൻ, വിദ്യാർഥി പ്രതിനിധി ജെയിംസ് ജെന്നിഫർ നെറ്റോ, നരൈൻ ശ്രീ. എസ് എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഡോ. കെ. നമശിവായം സ്വാഗതവും വളൻറിയർ അഖിൽ സുഭാഷ് നന്ദിയും പറഞ്ഞു. pukayila viruda dinam.jpg പുകയിലവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളജിൽ എൻ.എസ്.എസ് യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ നടന്ന സെമിനാർ സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.