കല്ലമ്പലം: പൊലീസ് സ്റ്റേഷൻ പരിധിയിലും കല്ലമ്പലം ജങ്ഷനിലും സ്ഥാപിച്ച സി.സി.ടി.വി കാമറകൾ വൻ വിജയം. കുറ്റകൃത്യങ്ങളിലും അപകടങ്ങളിലും ഗണ്യമായ കുറവാണ് ഇതുമൂലമുണ്ടായത്. നാലുമാസം മുമ്പ് കല്ലമ്പലം െപാലീസ്, വ്യാപാരി വ്യവസായി ഏകോപനസമിതി, കല്ലമ്പലം ജനകീയസമിതി എന്നിവർ സംയുക്തമായാണ് കല്ലമ്പലത്ത് സി.സി.ടി.വി കാമറകൾ സ്ഥാപിച്ചത്. ശരാശരി 18 അപകടങ്ങൾ ഒരുമാസം നടന്നിരുന്നിടത്ത് അരഡസനിൽ താഴെയാക്കാൻ കഴിഞ്ഞതായാണ് പൊലീസ് നിഗമനം. ആഴ്ചയിൽ നാല് കുറ്റകൃത്യങ്ങൾ നടന്നിരുന്നിടത്ത് മാസത്തിൽ രണ്ടായി കുറഞ്ഞിട്ടുണ്ട്. ദേശീയപാതയിൽ കടുവയിൽപള്ളി മുതൽ തട്ടുപാലം വരെയും നഗരൂർ റോഡിൽ പുല്ലൂർമുക്ക് വരെയും വർക്കല റോഡിൽ മാവിൻമൂട് വരെയുമാണ് സി.സി.ടി.വി കാമറ സ്ഥാപിച്ചിട്ടുള്ളത്. ഒന്നരമാസം മുമ്പ് കല്ലമ്പലം ടൗണിനെ ഞെട്ടിച്ച് പട്ടാപ്പകൽ നടന്ന സ്വർണക്കട കവർച്ച സി.സി.ടി.വി കാമറയുടെ സഹായത്തോടെ പിറ്റേദിവസം തന്നെ പ്രതിയെ പിടികൂടിയിരുന്നു. വൈദ്യുതി ബില്ലിലെ വർധനമൂലം സോളാർ സിസ്റ്റം സ്ഥാപിക്കാനാണ് ജനകീയസമിതിയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.