തലതിരിച്ച്​ ചൊല്ലി ലത ഗിന്നസിൽ

കോട്ടയം: ഇംഗ്ലീഷ് വാക്കുകൾ മറിച്ചുചൊല്ലല്ലിൽ പുതിയ ഗിന്നസ് റെക്കോഡ് സ്ഥാപിച്ച് വീട്ടമ്മ. കാഞ്ഞിരപ്പള്ളി ചേപ്പുംപാറ കളരിക്കൽ ലത ആർ. പ്രസാദാണ് അതിവേഗത്തിലുള്ള മറിച്ചുചൊല്ലിലൂടെ ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയിരിക്കുന്നത്. 50 ഇംഗ്ലീഷ് വാക്കുകള്‍ ഒരു മിനിറ്റും ഏഴ് സെക്കൻഡും 53 മില്ലിസെക്കൻഡും എടുത്താണ് ലത തിരിച്ച് ഉച്ഛരിച്ചത്. ഒരു മിനിറ്റും 22 സെക്കൻഡും 53 മില്ലിസെക്കൻഡുംകൊണ്ട് 50 ഇംഗ്ലീഷ് വാക്കുകള്‍ തിരിച്ച് ഉച്ഛരിച്ച ഹിമാചല്‍ പ്രദേശ് സ്വദേശി ശിശിര്‍ ഹത്വാറി​െൻറ റെക്കോഡാണ് ലത മറികടന്നത്. 2017ല്‍ ഇതേ ഇനത്തിന് യു.ആർ.എഫ് വേൾഡ് റെക്കോഡ് ലത സ്വന്തമാക്കിയിരുന്നു. ആറ്, ഏഴ്, എട്ട് അക്ഷരങ്ങളുള്ള ഇംഗ്ലീഷ് വാക്കുകളാണ് മറിച്ചുചൊല്ലിയത്. കോട്ടയം പ്രസ്ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ ജസ്റ്റിസ് കെ.ടി. തോമസ് ഗിന്നസ് സര്‍ട്ടിഫിക്കറ്റ് കൈമാറി. ഇംഗ്ലീഷിന് പുറെമ മലയാളം, തമിഴ്, സംസ്‌കൃതം എന്നീ ഭാഷകളിലുള്ള വാക്കുകളും തിരിച്ചുപറയാന്‍ ലതക്ക് കഴിയും. 18 വർഷത്തിലേറെയായി നടത്തിയ പരിശീലനമാണ് ഇത് സാധ്യമാക്കിയതെന്ന് ലത പറഞ്ഞു. ഗിന്നസ് ജേതാവ് കൂടിയായ ഡോ. സുനിൽ ജോസഫി​െൻറ നേതൃത്വത്തിലായിരുന്നു പരിശീലനം. സുഹൃത്തുക്കളും കുടുംബവും പിന്തുണയുമായി കൂടെയെത്തി. മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം 11 വർഷം മലയാളം അധ്യാപികയായിരുന്നു. പിന്നീട് ജോലി ഉപേക്ഷിച്ചു. കവയിത്രികൂടിയായ ലതയുടെ ഒരു കവിത സമാഹാരവും ലേഖന സമാഹാരവും അടുത്തുതന്നെ പുറത്തിറങ്ങും. കളരിക്കൽ ഫർണിച്ചർ മാർട്ട് ഉടമ കെ.എൻ. രാജേന്ദ്രപ്രസാദാണ് ലതയുടെ ഭർത്താവ്. മകൻ അരവിന്ദ് ആർ. പ്രസാദ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.